2017, സെപ്റ്റംബർ 19, ചൊവ്വാഴ്ച

പിശാചിൻ്റെ പാട്ട്


പിശാചിൻ്റെ പാട്ട്
~ ~ ~ ~ ~ ~ ~ ~
കൂരിരുട്ടാണെനിക്കിഷ്ടം
എന്നും കൂരിരുട്ടാണ്
എനിക്ക് ഇഷ്ടം.
നേരറിയാത്തൊരു
ജനതയ്ക്കു മുന്നിൽ
ഇരുട്ട് വിളമ്പുന്നതാണ് ഇഷം.
നഷ്ടം വിതയ്ക്കലും
കഷ്ടം വരുത്തലും
കലഹങ്ങൾ കൂട്ടലും
ഇഷ്ടമാണ് - മണ്ണിൽ ചോര ചിന്തുന്നതാണേറെ ഇഷ്ടം.
തെരുവിൽ അലയുവാൻ
ഇല്ല ഞാന് - എന്നും
മാളിക മന്നൻ്റെ കൂടെയാണ്,
പാമരന്മാരെ എനിക്കു വേണ്ട
ഏറെ പണ്ഡിതന്മാരുണ്ട്
എൻ്റെ കൂടെ!
വിവേകത്തെ എന്നും
വെറുക്കുന്ന ഞാന്
വികാരങ്ങളെ തൊട്ടുണർത്തിടുന്നൂ.
സൗഹൃദം ഒട്ടും
എനിക്കിഷ്ടമല്ല,
സ്നേഹ സംഗീതം വികൃതമാക്കും.
എനിക്കറിയാം
സത്യം ഞാനറിയും
എന്നും മണ്ണിൽ
ജീവിക്കില്ല ഞാനെന്നതും.
എങ്കിലുംമെങ്കിലും
എന്നും എന്നിക്കിഷ്ടം
കൂരിരുട്ടാണ്, അതാണ് ഇഷ്ടം-
കൂരിരുട്ടാണ്, അതാണ് ഇഷ്ടം.
-----------------------------------
സുലൈമാൻ പെരുമുക്ക്

ബലിപെരുന്നാൾ


ബലിപെരുന്നാൾ
-------------------------------
ഒരു തുള്ളി കണ്ണൂനീർ
ബലി നൽകാനില്ലെങ്കിൽ
നമ്മളിന്നൊന്നും കേട്ടിട്ടില്ലാ
ഒരു പൂവും നെഞ്ചിൽ
വിടരുവതില്ലെങ്കിൽ
നമ്മളിന്നൊന്നുo അറിഞ്ഞതില്ലാ
മാററത്തിൻ കാററ്
വീശുന്നതില്ലെങ്കിൽ
ഇബ്റാഹീഠ നമ്മളിൽ
വന്നിട്ടില്ലാ
മറുവാക്ക് കേൾകാൻ
മനസ്സുണരില്ലെങ്കിൽ
മാനവത പാടുവത് വെറുതെയാണ്.
സ്നേഹവും സഹനവും
കൈമാറുമ്പോൾ
നമ്മിൽ വസന്തം
പൂത്തു നിൽക്കും!
ഞാന്നെ ഭാവത്തെ
ബലിയറുത്താൽ
പെരുന്നാളുകളൊക്കെയും
തിരുന്നാളാകും.
പ്രാർത്ഥനകൾകുത്തരം
കൈവരുവാൻ പ്രവർത്തനം
സാക്ഷിയായി മുന്നിൽ വേണം.
<><><><><><><>><>
സുലൈമാൻ പെരുമുക്ക്

ആഘോഷപ്പെരുമ


ആഘോഷപ്പെരുമ
___________________
ഓണവും പെരുന്നാളും
ഒന്നായ് വന്നൂ
ഒരുമിച്ചിരിക്കുവാൻ ഓതീടുന്നു.
ഒരുമയുടെ പെരുമകൾ
പാടീടുവാൻ
ഓണത്തിനും പെരുന്നാളിനും
നാവായിരം!
പെരുന്നാള് പലവട്ടം
പാടി വന്നു
പിറ പോലെ ചിരിതൂകി
നിൽക്കുവാനായ്
പൊന്നോണവും
പ്രിയമോടെ പാടിയെന്നും
പൂപോലെ ചിരിതൂകി നിൽക്കുവാനായ്.
കലഹപ്രിയർ
നമ്മിൽ വിതച്ച വിത്ത്
കൈയ്യും കണക്കുമില്ലാതുയർന്നു.
കൊയ്യുന്നവർ
പൊട്ടിച്ചിരിച്ചു കൊണ്ട്
കണ്ണീരും ചോരയും
ഒഴുകിടുന്നു.
സ്വാർത്ഥന്മാർ
ആർത്തിപോൽ ചീററിവിഷം
രാക്ഷസർ സ്വപ്നംപോൽ വാണിടുന്നു.
ചിന്തിച്ച് ഉണരണം
സ്നേഹത്തോടെ
ചിറകു വിടർത്തണം
സഹനത്തോടെ
വിശ്വാസികൾ
വർണങ്ങൾ ചാലിക്കുവാൻ
വിശുദ്ധിയിൽ ഓതുന്നു
ആഘോഷങ്ങൾ!
~ ~ ~ ~ ~ ~ ~ ~ ~ ~ ~
സുലൈമാൻ പെരുമുക്ക്

2017, ജൂലൈ 24, തിങ്കളാഴ്‌ച

വല്യുമ്മ


വല്യുമ്മ
~~~~~~
ഒരു ചെറു പുഞ്ചിരി
പതിവായി ചുണ്ടിൽ
കൊണ്ടു നടന്നൊരു
നൂറ്റാണ്ടുകാലം.
ഒരു ചെറു കറുത്ത
കുത്തു പോലും
ഒരിക്കലും ആരിലും
തീർത്തതില്ലാ!
വാർദ്ധക്യ
ചിന്തകൾ ഇല്ലതെല്ലും
എന്നും സ്നേഹ,
വാൽസല്യം
ചൊരിഞ്ഞുതന്നും.
മക്കളായ് ഒട്ടുപേർ,
മരുമക്കളും പിന്നെ
പേരക്കിടാങ്ങളും പൊൻപൂക്കളും!
മാധുര്യമേറുന്ന
പൂന്തണലിൽ പുണ്യം
പെയ്തിറങ്ങീടുന്ന
സ്വർഗമാണ്.
കൂടുമ്പോൾ
ഇമ്പം തുളുമ്പും കുടുംബം
ശതപത്മ ജന്മത്തിലും മേന്മയായ്!!
പുണ്യമാണ്
പൂങ്കാറ്റുപോലെ,
പുലരി പോലെ,
പൂനിലാവു പോലെ.
വല്യുമ്മ
വാർത്തിങ്കൾ
പോലെ എന്നും നെഞ്ചിൽ
തെളിയുന്നു
നറുമണം തൂകിടുന്നു!
ഒരു ധന്യ ജീവിതം
പിരിയുമ്പൊഴും ചൂണ്ടിൽ
പുഞ്ചിരി ചാലിച്ചു വെച്ചിരിപ്പൂ!
പ്രാർത്ഥനകളുണ്ട്,
പ്രിയമുളള പ്രാർത്ഥനകൾ,
നവഹൃദയം പോലുള്ള
പ്രാർത്ഥനകൾ -
അത്
സ്വർഗത്തിലൊന്നിച്ചു ചേർന്നിരിക്കാൻ,
എന്നും സ്വർഗത്തിൽ
ഒന്നിച്ചു ചേർന്നിരിക്കാൻ.
--------------------------------------
സുലൈമാൻ പെരുമുക്ക്

ആണും പെണ്ണും.


ആണും പെണ്ണും
<><><><><><><>
ആണും പെണ്ണും
നേരോടെ നടന്നാൽ
വിശുദ്ധ ജന്മങ്ങളാണ്.
താളം തെറ്റിയാൽ
അത്
ഇരുമ്പും കാന്തവും
പോലെയാണ്!
ആരെ ഏതിനോട്‌
ഉപമിച്ചാലും
അന്യായമാകില്ല.
ഇരിക്കേണ്ട
ഇടങ്ങളിൽ ഇരിക്കുമ്പോൾ
ഇരുത്തത്തിൻ്റെ മഹത്ത്വമേറുന്നു !
മഹത്ത്വo
മറന്ന ഇരുത്തം
ഇരുട്ട് പരത്തുന്നു.
ആ ഇരുട്ടിൽ
ഇരുന്നാൽ പിന്നെ
ഇമവെട്ടുന്ന നേരംകൊണ്ടത്
ഒന്നായ് ലയിക്കും.
ചുറ്റുമുള്ള കണ്ണുകൾക്ക്
കാഴ്ചയില്ലെന്ന
കാമത്തിൻ്റെ പറച്ചിൽ
എന്തൊരിഷ്ടമാണ്!
അവസരങ്ങളെ
ആർത്തിയോടെ എന്നും
ചൂഷണ൦ ചെയ്യുന്നത്
നെറികെട്ട വികാരങ്ങളാണ്!
പിന്നെയുള്ള
പൊള്ളുന്ന ചൂടിൽ
വെന്തെരിയുന്ന
ബന്ധങ്ങളെ കാണാൻ
കാഴ്ച മരിച്ച കണ്ണുകൾക്കാവില്ല!!!
ആ കട്ടെടുത്ത
സ്വർഗ നിമിഷങ്ങൾക്കു ശേഷമുള്ള നിമിഷങ്ങളെല്ലാം
നരക നിമിഷങ്ങളാവുമ്പോൾ
ജീവിതം ശാപമായിടുന്നു.
--------------------------------------
സുലൈമാൻ പെരുമുക്കു

ഇത് ഭീകരരുടെ ചിത്രo


ഇത് ഭീകരരുടെ ചിത്രം!
~ ~ ~ ~ ~ ~ ~ ~ ~ ~ ~
മതം മാറിയാൽ
തല വെട്ടിടും,
മാറിയില്ലെങ്കിലോ
കൈ വെട്ടിടും!
രാഷ്ട്രീയം
മാറിയാലോ
രക്തം ചാലിട്ടൊഴുകിടും
പിന്നെ മുഖം പോലും
തിരിച്ചറിയില്ല, ഇത്
ഭാരത ഭീകരത
ഇന്നു വരച്ച ചിത്രം!
ഇത്
മതമാഫിയയും
രാഷ്ട്രീയ ജന്മികളും
കറുത്ത ഹൃദയo കൊണ്ട്
കൈയ്യൊപ്പു ചാർത്തിയ ചിത്രം!!
ഇവിടെ മാനവീകത മനസ്സുകൊണ്ട്
പാടുന്നവരെവിടെ?
അവരെവിടെ?...
അവരെയാണ്
പ്രകൃതി തേടുന്നതിന്ന്!
ഇവിടെ
വില്ലനാണിന്ന്
നായകനായി നടിക്കുന്നത്!!
ധർമ്മവും
അധർമ്മവും
തിരിച്ചറിയാത്തവർ
ന്നോക്കിച്ചിരിക്കുന്നു.
ബുദ്ധനും കൃഷ്ണനും
യേശുവും നബിയും
പിന്നെ മാർക്സും ഗാന്ധിയും ഒക്കെ ചേർന്നു വന്നാലും അനുജരർ കല്ലെറിഞ്ഞാട്ടിടും.
എവിടെ, എവിടെ
തിരിഞ്ഞു നോക്കിയാലും
അവിടെ ചതിയും വഞ്ചനയും മായവും മായാജാലവും മാത്രം!
ഏ മനുഷ്യാ...
ഇനിയെങ്കിലും
നീ മനുഷ്യനാവണം,
മോചനം ഇനി
മനുഷ്യനിൽ മാത്രം.
ഇവിടെ മാനവീകത
മനസ്സുകൊണ്ടു
പാടുന്നവരെവിടെ?
അവരെവിടെ?...
അവരെയാണ്
പ്രകൃതി തേടുന്നതിന്ന്!
<><><><><><><><><><>
സുലൈമാൻ പെരുമുക്ക്‌

2017, ജൂൺ 30, വെള്ളിയാഴ്‌ച

'ഗോ'വ്യഥ!!!


'ഗോ'വ്യഥ!!!
-----------------
അവസാനം
അവർ ( ഗോക്കൾ)വന്നത്
സംഘി സർക്കാറിനോട്
സങ്കടം പറയാനാണ്!
അവർക്ക്‌
ഒന്നേ പറയാനുള്ളൂ-
ഞങ്ങളും രാജ്യസ്നേഹികളാണ്,
ഞങ്ങളെ വിദേശികളുടെ
ഇരയാക്കരുത് !!!
ഓർക്കുക,
ആർത്തിയോടെ അറബികളും...
ഞങ്ങളെ വെട്ടി വിഴുങ്ങുമ്പോൾ
നോക്കി നിൽക്കുന്ന നിങ്ങളെ
ഞങ്ങൾ ശപിച്ചുകൊണ്ടേയിരിക്കും!!!
പിന്നെ ഒരുത്തനു
ഇവിടെ പറഞ്ഞുപോകരുത്,
പശു അമ്മയാണെന്ന്.
സ്വന്തം അമ്മയെ
അറുത്തു വിററ് പണം വാരുന്ന
ആരുണ്ട് മണ്ണിതിൽ?*
-------------------------------------------------
*അല്‍കബീര്‍ - സതീഷ് സബര്‍വാള്‍(വാർഷിക വരുമാനം 650 കോടി)
അല്‍ അനാം അഗ്രോ ഫുഡ്‌സ് - സംഗീത് സോം.
അല്‍ ദുവാ ഫുഡ് - സംഗീത് സോം.
അല്‍ നൂര്‍ എക്‌സ്‌പോര്‍ട്ട്‌സ് - സുനില്‍ സൂദ് ഭാര്യ പ്രിയ സൂദ്
എ.ഒ.വി എക്‌സ്‌പോര്‍ട്ട്‌ - ഒ.പി അറോറ.
അല്‍ ഹബീബി, അല്‍ ഫായിസ് - ഒ.പി അറോറ.
സ്റ്റാന്‍ഡേര്‍ഡ് ഫ്രോസണ്‍ ഫുഡ്‌സ് - കമല്‍ വര്‍മ.
ഈ സ്ഥാപനങ്ങളെല്ലാം ബി.ജെ.പി കേന്ദ്ര നിര്‍വാഹക സമിതിയംഗങ്ങളുടെയും അനുഭാവികളുടെയും ആണ്.
(ഇന്ത്യയിലെ മാംസ കയറ്റുമതിക്കാരില്‍ 90 ശതമാനവും സവര്‍ണഹിന്ദുക്കളാണ്,പറഞ്ഞത് ജസ്റ്റിസ് രജീന്ദ്ര സച്ചാർ).
copy
<><><><><><><><><><><>
സുലൈമാൻ പെരുമുക്ക്