2013, ജനുവരി 4, വെള്ളിയാഴ്‌ച

കവിത :ചിലര്‍



കവിത 
................
                          ചിലര്‍ 
                    ......................
ചിലര്‍ 
രക്തത്തിന് ഒരേ നിറമാണന്നു 
വിളിച്ചു കൂവുമ്പോഴും 
അകക്കണ്ണ്‍ കൊണ്ടവര്‍ 
വിവിധ വര്‍ണ്ണങ്ങള്‍ തേടുന്നു 

ചിലര്‍ 
സത്യം മാത്രമേ മൊഴിയൂ 
എന്ന് കൊട്ടി ഘോഷിക്കുമെങ്കിലും  
ഉച്ച ത്തില്‍ പറയേണ്ട പലതും
 പറയാന്‍ മടിക്കുന്നു 

നീതിക്കുവേണ്ടി മാത്രമേ പൊരുതു 
എന്ന് ഗീര്‍വ്വാണ മടിക്കുവോരങ്കിലും 
വൈരികള്‍ക്കു നേരെ 
തികഞ്ഞ മൗനം 

നട്ടെല്ലുള്ളതിനാല്‍ 
പ്രതികരണ ശീലം 
നിലനിര്‍ത്തുന്നു വെന്നുരിയാടുന്നവര്‍ 
ഇരകള്ക്കിടയില്‍ 
ചിഹ്നങ്ങള്‍ തിരയുന്നു   

വിപ്ലവ പ്രസ്ഥാനങ്ങള്‍ക്ക്‌ 
ഹസ്ത ദാനം ചെയ്യുന്നതില്‍  
ഊറ്റം കൊള്ളുന്നവര്‍ 
തല കുനിക്കാത്തവരെ 
തള്ളിപ്പറയും 

ആവിഷ്ക്കാര സ്വതന്ത്ര്യത്തിനായ് 
സപ്ത സ്വരങ്ങളില്‍ പാടുന്നവര്‍ 
വിമര്‍ശന രേഖ 
തിരിഞ്ഞു വീണാല്‍ 
ശകാര വര്‍ഷങ്ങളാല്‍ 
അഗ്നിയില്‍ ദഹിപ്പിക്കും 

ഹൃത്തടത്തിലിനിയും 
 ഇരുളിന്‍  കയങ്ങളല്ലോ 
ചിത്തത്തിലത് തെളിയുന്നതെന്ന് ?

സുലൈമാന്‍ പെരുമുക്ക് 
00971553538596
sulaimanperumukku @gmail .com 


6 അഭിപ്രായങ്ങള്‍:

2013, ജനുവരി 4 11:20 PM ല്‍, Blogger ഷാജു അത്താണിക്കല്‍ പറഞ്ഞു...

ചിലര്‍
സത്യം മാത്രമേ മോഴിയൂ
എന്ന് കൊട്ടി ഘോഷിക്കുമെങ്കിലും
ഉച്ച ത്തില്‍ പറയേണ്ട പലതും
പറയാന്‍ മടിക്കുന്നു

വരികൾ ഇഷ്ടായി,
ആശാംസകൾ

 
2013, ജനുവരി 5 1:11 AM ല്‍, Blogger ajith പറഞ്ഞു...

പറയുന്ന പോലൊക്കെ പ്രവര്‍ത്തിക്കാന്‍ പറ്റുമോ എന്ന് ചോദിക്കുന്നു ചിലര്‍

 
2013, ജനുവരി 5 11:55 PM ല്‍, Blogger തുമ്പി പറഞ്ഞു...

ചിലരങ്ങനെയാണ്. ചിലരെ വരച്ചത് മനോഹരമായിരിക്കുന്നു. (സത്യം മാത്രമേ മൊഴിയൂ
എന്ന് കൊട്ടി ഘോഷിക്കുമെങ്കിലും
ഉച്ച ത്തില്‍ പറയേണ്ട പലതും
പറയാന്‍ മടിക്കുന്നു)

 
2013, ജനുവരി 6 3:55 AM ല്‍, Blogger Unknown പറഞ്ഞു...

ചിലര്‍ ചിലപ്പോള്‍ ഇങ്ങനെയാണ് ...നല്ല കവിത ..ആശംസകള്‍

 
2013, ജൂലൈ 17 1:21 PM ല്‍, Anonymous ആര്‍ഷ പറഞ്ഞു...

ചിലര്‍ ചില നേരത്ത് അങ്ങനെയൊക്കെ.... നല്ല ആശയം. ആശംസകള്‍...

 
2014, ജൂൺ 2 7:58 AM ല്‍, Blogger ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com പറഞ്ഞു...

ചിന്തനീയം !

 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം