2013, ഓഗസ്റ്റ് 4, ഞായറാഴ്‌ച

കവിത :മകളുടെ വാക്ക്

     മകളുടെ വാക്ക്!
  ....................................

സ്ത്രീധനം മോഹിച്ച് എത്തുന്നൊരുത്തനെ 
മാരനായ് വേണ്ടെന്നു
ചൊല്ലി എന്‍റെ മകള്‍ 

സ്ത്രീയുടെ സ്വത്വം തിരിച്ചറിയാത്തൊരാള്‍ 
തോഴനായ്‌ വേണ്ടെന്നു
ചൊല്ലി എന്‍റെ മകള്‍ 

ബാഹ്യമാം സൗന്ദര്യം കാമിപ്പവന്നു ഞാന്‍ ,
മണവാട്ടിയാവില്ല
എന്നുറച്ചു മകള്‍ 

സന്മാര്‍ഗ പാതയില്‍ മല്‍സരിക്കുന്നൊരാള്‍   
പടികടന്നെത്തുമെന്നോതുന്നു എന്‍ മകള്‍ 

നാമ വിശ്വാസിയെ വേണ്ടെന്നു ചൊല്ലിയേ 
കര്‍മ വിശ്വാസിയെ വേള്‍ക്കു മെന്നോതിയെ
 
വിശ്വൈക നാഥനെ
നിത്യം നമിക്കുന്ന 
വിശ്വാസിയോടൊത്തു വാഴുമെന്നോതിനാള്‍ 

ദാമ്പത്യ വാടിയില്‍
ശീതള ചായയില്‍  
ചാരു മഞ്ചത്തില്‍ ചേര്‍നിരുന്നാടാന്‍
പൂവഴകൊത്തൊരു മാനസ്സമുള്ളൊരാൾ   
പാൽ നിലാ പുഞ്ചിരി 
തൂകി വന്നെത്തിടും.  
......................................................
        സുലൈമാന്‍ പെരുമുക്ക് 
             
       

2 അഭിപ്രായങ്ങള്‍:

2013, ഓഗസ്റ്റ് 4 7:22 AM ല്‍, Blogger ajith പറഞ്ഞു...

അവളല്ലോ മകള്‍
നന്‍‘മകള്‍

 
2013, ഡിസംബർ 6 12:25 AM ല്‍, Blogger മുജി കൊട്ട പറമ്പന്‍ പറഞ്ഞു...

ഇത്തരം പെണ്‍മക്കളെയാണ് ഇന്ന് സമൂഹം തേടുന്നത്..



നല്ല പ്രാസവും അര്‍ത്ഥ വ്യാപ്തിയുമുള്ള കവിത...അഭിനന്ദനങ്ങള്‍

 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം