2013, ഡിസംബർ 21, ശനിയാഴ്‌ച

കവിത :മനുഷ്യന് വാല് സമ്മാനം


കവിത 
..............
                         മനുഷ്യന് വാല് സമ്മാനം 
                    ...............................................................

കൂട്ടത്തോടെ നടക്കുന്ന 
കാട്ടുപോത്തുകൾക്കിടയിലേക്ക് 
എടുത്തു ചാടുന്ന 
സിംഹത്തെ കണ്ടാൽ 
അവ ജീവനുംകൊണ്ട് 
ഓടുമായിരുന്നു പണ്ട് 

അന്ന് കാട്ടുപോത്തുകൾ 
ചിന്തിച്ചിരുന്നത് 
ഇന്നത്തെ മനുഷ്യരെ പോലെയാണ് 

ഇന്ന് ഒറ്റപ്പെട്ട പോത്തിനെ 
വേട്ടയാടുന്നതറിയുമ്പോൾ 
അവ കൂട്ടത്തോടെ വന്ന് 
രക്ഷപ്പെടുത്തുന്നു 

കാരണം 
ഇന്നവർ പണ്ടത്തെ -
വിപ്ലവകാരികളെ പോലെ 
ചിന്തിക്കാൻ തുടങ്ങിയിരിക്കുന്നു 

അരുമക്കിടാവിനെ 
ചവച്ചു തുപ്പുന്ന 
മനുഷ്യർ പെരുകുന്ന ലോകത്ത് 
വംശ ശത്രു വിൻറെ കുഞ്ഞിനെ 
മൃഗങ്ങൾ പാലൂട്ടുന്നതും താരാട്ടുന്നതും 
കേവലം കൗതുക കാഴ്ചയല്ല 

ബന്ധങ്ങളെല്ലാം 
അറുത്തു മാറ്റിയ 
ഇന്നത്തെ മനുഷ്യനെ കാണാൻ 
ഒരു പക്ഷേ നാളെ മൃഗങ്ങളെത്തും 

സ്വരക്ത ബന്ധങ്ങളെ 
പരിചയപ്പെടുത്തി 
അവ മനുഷ്യനോടു ചോദിക്കും 

നിനക്ക് അമ്മയേയും 
പെങ്ങളേയും മകളേയും 
തിരിച്ചറിയുമോ എന്ന് 

അന്ന് തല താഴ്ത്തി 
നില്ക്കുന്ന മനുഷ്യന് 
വാല് സമ്മാനം നല്കി 
മൃഗങ്ങൾ രണ്ടു കാലിൽ 
നീണ്ടു നിവർന്നു നടക്കും .


             സുലൈമാന്‍ പെരുമുക്ക് 
                     00971553538596
              sulaimanperumukku @ gmail .com 
       
സഹൃദയരെ 
കവിതയുടെ തിരുമധുരം ചാലിച്ചുകൊണ്ട് 
എഴുതാൻ എനിക്ക് കഴിഞ്ഞിട്ടില്ലെന്ന് ഞാൻ 
തിരിച്ചറിഞ്ഞിട്ടുണ്ട് ,എങ്കിലും എന്നെ വായി
ക്കുന്നവർ നിരാശരായി മടങ്ങിയിട്ടില്ലെന്നു 
ഞാൻ കരുതുന്നു .നിരന്തരം എന്നെ പ്രോത്സാ
ഹിപ്പിക്കുന്ന എല്ലാവരോടും എനിക്ക് നന്ദിയും 
കടപ്പാടുമുണ്ട് .നിങ്ങളുടെ അഭിപ്രായം അത് 
എന്തായാല്ലും എനിക്ക് വിലപ്പെട്ടതാണ്‌ ......

8 അഭിപ്രായങ്ങള്‍:

2013, ഡിസംബർ 21 12:08 PM ല്‍, Blogger Unknown പറഞ്ഞു...

നന്നായിട്ടുണ്ട് തുടരുക

 
2013, ഡിസംബർ 22 7:07 AM ല്‍, Blogger ajith പറഞ്ഞു...

മൃഗങ്ങള്‍ നല്ലവരാണ്

 
2013, ഡിസംബർ 25 8:06 AM ല്‍, Blogger സൗഗന്ധികം പറഞ്ഞു...

ഇങ്ങനെ പോയാൽ അതും സംഭവിക്കും.

നല്ല കവിത



സന്തോഷവും,സമാധാനവും നിറഞ്ഞ ക്രിസ്തുമസ്സും,പുതുവത്സരവും നേരുന്നു.



ശുഭാശം സകൾ....



 
2013, ഡിസംബർ 28 10:51 PM ല്‍, Blogger Cv Thankappan പറഞ്ഞു...

ഒറ്റപ്പെടുമ്പോഴുണ്ടാകുന്ന അരക്ഷിതാവസ്ഥ മനസ്സിലാക്കി വരുന്നുണ്ട്!
നന്നായിരിക്കുന്നു രചന
ആശംസകള്‍

 
2013, ഡിസംബർ 31 7:00 AM ല്‍, Blogger sulaiman perumukku പറഞ്ഞു...

വായനക്കും പ്രോത്സാഹനത്തിനും
നന്ദി സഹൃദയരെ നന്ദി ....
പുതുവർഷത്തിലെന്നും
പുതുമയുള്ള പൂച്ചെണ്ടുകൾ
പൂത്തുലയട്ടെ ....ആശംസകൾ ....

 
2014, ഫെബ്രുവരി 25 9:18 AM ല്‍, Anonymous fazilfareed പറഞ്ഞു...

കോരിത്തരിപ്പിക്കുന്നു.

 
2014, ഫെബ്രുവരി 25 9:52 AM ല്‍, Blogger sulaiman perumukku പറഞ്ഞു...

വരവിനും വായനക്കും പ്രോത്സാഹനത്തിനും നന്ദി ...വരിക വീണ്ടും വരിക .

 
2014, ജൂൺ 20 5:34 AM ല്‍, Anonymous അജ്ഞാതന്‍ പറഞ്ഞു...

ningalude

 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം