2013, മാർച്ച് 30, ശനിയാഴ്‌ച

കവിത :ഇതാണ് പ്രബുദ്ധലോകം




കവിത 
  .......... ..... 
       ഇതാണ് പ്രബുദ്ധലോകം 
      ..................... ........................  

അരുതെന്നു ചൊല്ലുവാൻ 
ബുദ്ധനെത്തീടുകിൽ 
ബുദ്ധനേയും ഇവർ ചുട്ടു കൊല്ലും 

ബുദ്ധനിൽ നിന്നിവർ 
എന്നോ അകന്നു പോയ്‌ 
ബുദ്ധിയില്ലാത്ത പിശാചുക്കളായ് 

പച്ച മനുഷ്യരെ 
ചുട്ടു കൊല്ലുന്നിവർ 
ചുടലക്കളങ്ങളിൽ നൃത്തമാടി 

പ്രാകൃതരിൽ പ്രാകൃതർ 
ഇവരല്ലയോ 
പ്രാകൃതന്റെയുധവും 
അഗ്നിയല്ലേ 

മാംസ ഗന്ധം ഏറ്റു 
തലകുത്തി വീഴുന്ന 
ബുദ്ധൻറെ പ്രതിമകൾ 
കണ്ടുവോ നാം 

പ്രബുദ്ധ ലോകം കണ്ടു 
മൗനം ഭുജിക്കുന്നു 
അഹിതരായ് മാറിയൊ 
ഇരകളിന്നും 

ഇരയുടെ തേങ്ങൽ  
കേൾക്കാൻ മടിച്ചവർ 
ശ്രവണേന്ദ്രിയങ്ങൾ 
അടച്ചു വെച്ചു 


മാധ്യമ ഭീകരർ കണ്ടതില്ല ,
ഒന്നും കേട്ടതില്ല ,
അവർ മിണ്ടിയില്ല 

പാഴ്ച്ചെടികൾ 
വൈലേറ്റു വാടി വീണാൽ 
ആയിരം വരിയുള്ള 
കവിത എഴുതും 

വേട്ടയാടുന്നവനു 
കൂട്ടു നില്ക്കാൻ 
ഉടു മുണ്ടും വിറ്റിവിടെ 
സിനിമ ചെയ്യും 

കണ്ടതില്ല ,അവർ കേട്ടതില്ല 
ഇരകൾ അവർക്കിന്ന് 
അഹിതരാണ് . 
   
      സുലൈമാൻ പെരുമുക്ക് 
        



2013, മാർച്ച് 28, വ്യാഴാഴ്‌ച

:ഗാനം :സാന്ത്വനം




ഗാനം :

...............

                           സാന്ത്വനം
                       .............................

സാന്ത്വന മേകാന്‍ കൈകോര്‍ക്കുക
സന്മാര്‍ഗ പാതയില്‍ അണിചേരുക
ദീപങ്ങളായ്, സൂനങ്ങളായ്
സഹജരില്‍ അനുഗ്രഹമായ് വരിക
.............................................................
തീരാത്ത ദുഖത്താല്‍ തളർന്നിടുന്ന 
സഹജരെ കാണുമ്പോള്‍ അകന്നിടല്ലേ
തകരുന്ന ജീവിതം കണ്ടിടുമ്പോള്‍
പാഠംപഠിക്കാന്‍ നീ മറന്നിടല്ലെ
................................................................
ആശ്രയം തേടുന്ന സോദരനെ
അകക്കണ്ണ് കൊണ്ടൊന്നു ദർശിക്കണേ 
അത്താണിയായ് തീരാൻ  കഴിഞ്ഞില്ലെങ്കില്‍
ആശ്വാസ വചനം നീ ദാനമേകൂ   
...............................................................
പേമാരി പോലെ നീ പെയ്തിറങ്ങു
പാഴ് ഭൂമിയില്‍ പുതു ജീവന്‍ തുള്ളും
പൗർണമി  തിങ്കളായ് നീ തിളങ്ങു
പനിനീര്‍ പൂവിതളായ് നീ വിളങ്ങും

                 സുലൈമാന്‍ പെരുമുക്ക്
                00971553538596
                 sulaimanperumukku@gmail.com

2013, മാർച്ച് 24, ഞായറാഴ്‌ച

കവിത :പ്രാരംഭം

കവിത :പ്രാരംഭം







വിശുദ്ധ ഖുര്‍ആനിലെ ഒന്നാം അദ്ധ്യായത്തിൻറെ
കാവ്യാവിഷ്ക്കാരം   .

ശാപം നിറഞ്ഞ സാത്താനില്‍   നിന്നും
ശരണം തേടുന്നു നാഥാ
കാരുണ്യവാനെ കരുണാ മയനെ
നിന്‍ നാമം ആരംഭമായ്‌...
.....................................................

ലോകായ ലോകങ്ങള്‍ എല്ലാം പോറ്റും
ലോകൈക നാഥാ സ്തുതി
പരമ ദയാലു, കരുണാവാരിധി
പ്രതിഫല നാളിന്‍ അധിപന്‍ ...   
...........................................................
നിനക്കായ് ഞങ്ങള്‍ ആരാധന ചെയ്യും
നിന്നോടു മാത്രം തേടും
മഹത്തായ മാര്‍ഗത്തിലേക്കായ് നയിക്കൂ
മഹത്തുക്കളോടൊത്തു ചേര്‍ക്കു ...
.......................................................
നാഥാ നി കോപം ചൊരിഞ്ഞോരിലല്ലാ
നന്മ വെടിഞ്ഞോരിലല്ലാ
ആരാധ്യനെ...  ആരധ്യനെ
അനുഗ്രഹിച്ചീടേണമേ...
.....................................................   
      
  *** ശ്രദ്ധിക്കുക , മലയാള പരിപാഷകളെയാണ് ഞാന്‍
ആശ്രയിച്ചത് . തെറ്റുകള്‍ ഉണ്ടങ്കില്‍ ക്ഷമിക്കുകയും
തിരുത്തി തരികയും ചെയ്യുമല്ലോ ?***

                        സുലൈമാന്‍ പെരുമുക്ക്