2013, ജൂലൈ 5, വെള്ളിയാഴ്‌ച

കവിത:ഓര്‍മയിൽ നീ വിരുന്നു വന്നാല്‍.......

കവിത
.................
                              ഓര്‍മയിൽ    നീ വിരുന്നു വന്നാല്‍....... 
                      .......................................................................

ചെമ്പക പൂവല്ലയോ സഖി നീ
ചെമ്പരത്തി തളിരല്ലേ നീ
ചന്ദനത്തിന്‍ നിറമുള്ള
ചക്രവര്‍ത്തി കുമാരി നീ
..................................................
എന്നുമെന്നും നിന്നെ കാണാന്‍
എന്‍റെ യുള്ളില്‍ മോഹം തിങ്ങി
എന്‍റെ കനവില്‍ നീ യണഞാല്‍
ന്തു ഭംഗി എന്‍റെ തോഴി
........................................................
നിന്‍റെ നിഴലുകള്‍ പതിഞ്ഞ മണ്ണില്‍
നീല മിഴികളില്‍ തെളിഞ്ഞ ഉലകില്‍
നിറഞ്ഞ സ്നേഹ പൂക്കള്‍ വിതറി
നിത്യ നിര്‍വൃതി കൊളളും ഭവതി
.........................................................
ഓര്‍മയിൽ   നീ വിരുന്നു വന്നാല്‍
"ഒമര്‍ഖയാ"മിന്‍ കവിത പോലെ
ഓമനേ നീ അരികില്‍ നിന്നാല്‍
ഉച്ച വെയിലും പൂനിലാവായ് ...
.......................................................
          സുലൈമാന്‍ പെരുമുക്ക്
         00971553538596

കവിത:ഇതു കാപാലികരുടെ ലോകം


കവിത
...............
                              ഇതു കാപാലികരുടെ ലോകം
                           ................................................................
 
മണ്ണിലും മനസ്സിലും
വിടരുന്ന പൂക്കളെ
ചുട്ടെരിച്ചീടുന്നു  
കാപാലികര്‍
 
ചുടുരക്തംമോന്തി കുടിച്ചു
 വെറിപൂണ്ടു അലറുകയാണ്
കരിങ്കാലികള്‍
 
ഇവരെ തളക്കുന്ന ചങ്ങലയില്ല 
ഇവരെ മയക്കുന്ന  മന്ത്രങ്ങളില്ല
മധുരക്കനി നീട്ടി മാലോകരെ ഇവർ 
ചുടലക്കളത്തിലേക്കാനയിക്കും  
 
പറവകള്‍ കുറുകുന്നു
തെരുവുകള്‍ തേങ്ങുന്നു
പുതിയ വിമോചകനെ 
തേടിടുന്നൂ 
 
ഒരു വിണ്‍ചിരാതു
തെളിയുന്ന മാത്രയില്‍
ഇരുളിന്റെ ശക്തികള്‍
ചേർന്നു  തുള്ളും
 
കാര്‍മേഘപ്പാളികള്‍ക്കുള്ളിൽ 
‍ ഒതുക്കാൻ  രിപുക്കള്‍ -‍
‍ കരുക്കള്‍ നീക്കിടുന്നു .
 

സർവ്വ വേന്ദ്രന്മാരും 
ഒന്നിച്ച നിമിഷം 
വീണുടഞിന്നു -
ജനാധിപത്യം 

ജനാധി പത്യത്തിനായ്‌ 
പടുന്നവർക്കിന്നു 
ശബ്ദമില്ലാത്തതിൻ 
പൊരുള് ചൊല്ലൂ 

സൈകതത്തിൽ 
നാമ്പെടുക്കുന്ന 
പച്ചപ്പിനടിയില്ലൊ -
ഴുക്കുന്നു ലാവ ധാര 

ഇരുളിലേക്കീജിപ്ത് 
തിരിയുന്നു വെങ്കിലും 
ഉയർത്തെഴുന്നേറ്റിടും 
സത്യവുമായ് ....

ചിത്രം :മുഖ പുസ്തകത്തിൽ നിന്ന് കടമെടുത്തത് ...നന്ദി 

              സുലൈമാന്‍ പെരുമുക്ക്
               00971553538596
            sulaimanperumukku@gmail.com   
    

2013, ജൂലൈ 3, ബുധനാഴ്‌ച

ഗാനം:സയണീസത്തിനു.....

ഗാനം
................. .. 
              സയണീസത്തിനു......  
        ..........................................
  

സയണീസത്തിനു കുഴലൂതുന്ന
സാമ്രാജ്യത്വം അറിയുന്നോ
സാമ്രാജ്യത്വം ചിരിതൂകുമ്പോള്‍
സ്തുതി പാടുന്നവര്‍ അറിയുന്നോ...
...................................................... 
 
അഹങ്കാരത്തിനു അറുതി വരുന്ന
ഒരുനാള്‍ ഇനിയും വന്നണയും
അതിരുകവിഞ്ഞ പ്രതീക്ഷകളൊക്കെ
തകര്‍ന്നു വീഴും ഇതു സത്യം ..........
..................................................
 
കരാള മനസുകള്‍ കൈകോര്‍ക്കുമ്പോള്‍
കുരുതികള്‍ പെരുകും ഈ മണ്ണില്‍
ജനകോടികളുടെ കണ്ണീരും ചോരയും
ഒഴുകും പുഴപോല്‍ ഈ മണ്ണില്‍ .........
......................................................
ഉദ്യാനമായ ഭൂമിയില്‍ ഇന്ന്
ഉറഞ്ഞു തുള്ളുക യാണിവര്     
കലാപ കലുഷിതമാക്കി ലോകം
സയണീസ്റ്റുകളും യാങ്കികളും....
................................................
ദൈവീക സ്നേഹം പൂത്ത മനസ്സുകള്‍
ഉണരട്ടെ ഇന്നുണരട്ടെ
ധിക്കാരികള്‍ക്കു നേരെ തിരിഞ്ഞു
ആരുതെന്നു ചൊല്ലി ഉയര്‍ത്തുക കൈ ...
...........................................   
                        സുലൈമാന്‍ പെരുമുക്ക്
                     00971553538596
                     sulaimanperumukku@gmail.com  
   
     


2013, ജൂലൈ 1, തിങ്കളാഴ്‌ച

കവിത :മൂന്ന് പിശാചുക്കൾ


കവിത 
...............
                           മൂന്ന് പിശാചുക്കൾ
                   ............................................... 

മൂന്നു പിശചുക്കളാണെൻറെ 
തലക്കു മുകളിൽ 
അവർ അമിത പ്രതീക്ഷയുള്ള 
അഹങ്കാരികൾ 

മണ്ണിൽ നിന്നുള്ളതാണൊരുവൻ 
വിണ്ണിൽ നിന്നുള്ളതാണിരുവർ 

കറുത്ത പിശാച് പണ്ട് 
മനുഷ്യനായിരുന്നു 
കാലം അവനൊരിത്തിരി 
തണലേകി അന്നൊരുനാൾ 

ആ തണലിലിരുന്നവൻ 
വഴി പോക്കാൻറെ 
രക്തവും മജ്ജയും 
നിത്യം കുടിച്ചു രസിച്ചു 

കറുത്ത പിശാചാണ് 
കൊടും ഭീകരൻ 
സർവ്വ ശാപവും 
ഏറ്റു വാങ്ങുന്നവൻ 
കുഞ്ചിക സ്ഥാനങ്ങളിൽ 
ഒളിക്കണ്ണിടുന്നവൻ  


ഇത്തിരി 
മനുഷ്യപ്പറ്റുള്ള 
പിശാചാണ് 
ഉയരം കൂടിയവാൻ 
അവൻറെ ഉൾവസ്ത്ര -
ത്തിലൊരിത്തിരിചുവപ്പുണ്ട് 


മൊട്ടത്തലയൻ പിശാച് 
ആർത്തി പൂണ്ട 
പണക്കൊതിയൻ 
വട്ടമിട്ട് പറക്കുന്ന 
നാലു കണ്ണുള്ളവൻ 

 ഉയരത്തിലിരുന്നവൻ 
അപ്പങ്ങളെറിയുന്നു ,
അവനെ ആരാധിക്കുവോർക്കുർക്കും
കാണിക്ക നല്കുവോർക്കും  മാത്രമായ് .
.................................................................

          സുലൈമാന്‍ പെരുമുക്ക്
      00971553538596