2013, ഒക്‌ടോബർ 23, ബുധനാഴ്‌ച

കവിത :ഭീകര പൂജ


കവിത 
.................
                           ഭീകര പൂജ 
                       .................................

തിരമാലകളെ 
കീറി മുറിച്ച് 
ആയുധങ്ങളുമായി 
ഒരു ഭക്തൻ 
രക്ത കൊതിയോടെ 
തീരം തേടി വരുന്നുണ്ട് 

യുക്തിയില്ലാത്ത ഭക്തി 
വിഡ്ഢികൾക്കും 
ഭീകരന്മാർക്കും മാത്രം 
ചേർന്നതാണ് 

രക്ത ദാഹികളായ 
ആയുധങ്ങളെ പൂജിക്കാൻ 
മനുഷ്യപ്പറ്റുള്ള 
ആർക്കാണ് കഴിയുക ?

ഭരണത്തിൻറെ 
തണലിലിരുന്ന് 
വെറുക്കപ്പെട്ടവരെ 
ചുട്ടു കൊന്നവനെ 
ജനം തിരിച്ചറിയുന്നുണ്ട്  

ശവങ്ങൾ നീക്കം -
ചെയ്യാനൊരുക്കിയ 
പാതയും 
ജീർണിച്ച ശരീരങ്ങൾ 
കൃഷിയിടങ്ങൾക്ക് 
വളമായപ്പോൾ 
തെളിഞ്ഞ പച്ചപ്പും 
മോ(ഡി )ടി കൂട്ടിയിട്ടുണ്ട് 

അകക്കണ്ണിൻറെ 
കാഴ്ച നഷ്ടപ്പെട്ടവർ 
അതു കണ്ടാണ്‌ 
പുകഴ്ത്തി പാടുന്നത് 

ഗാന്ധിജിക്ക് 
പഠിച്ചു പാസായവർ 
ലോകം നോക്കി നില്ക്കേ  
"ഗോഡ്സേ"യുടെ 
ആരാധകരായി 

കരളു കണ്ടപ്പോൾ 
ചിലരൊക്കെ പറഞ്ഞിട്ടുണ്ട് 
അത് ചെമ്പരത്തി പൂവാണന്ന് 
ഇന്ന് ചെമ്പരത്തി പൂവ് 
കാണുമ്പോൾ പലരും പറയുന്നു 
അത് കരളാണന്ന് 

ചരിത്രത്തിൽ 
ശപിക്കപ്പെട്ടവരുടെ 
മുൻ നിരയിലേക്ക് 
 ജനം ഇവരേയും 
വലിച്ചെറിയുന്ന നാൾ 
അതി വിദൂരമല്ല .

           സുലൈമാന്‍ പെരുമുക്ക് 
                   00971553538596
     sulaimanperumukku @gmail .com 


2013, ഒക്‌ടോബർ 20, ഞായറാഴ്‌ച

കവിത :വിവാഹത്തിൻറെ വിശുദ്ധ പ്രായം ...?



കവിത 
..................
                               വിവാഹത്തിൻറെ  വിശുദ്ധ പ്രായം  ...?
                          ........................................................................................

തട്ട മിട്ട പെണ്ണിന് ചുറ്റും 
കൂടി നില്ക്കുന്ന 
തൊപ്പിയിട്ട കൂട്ടങ്ങളോടവൾക്ക്   
എന്നും പുച്ഛമാണ്   

വട്ടമിട്ടു പറക്കുന്ന 
കഴുകൻ മാർക്ക് വേണ്ടത് 
അവളുടെ അന്തസ്സും ആയുസു മല്ല 
പച്ച മാംസം മാത്ര മാണ് 

വൈവാഹിക ജീവിതം 
സ്വപ്നം കാണുമ്പോഴും 
അവളുടെ നെഞ്ചിലെരിയുന്ന 
കനലണയ്ക്കാൻ 
കാട്ടു പോത്തുകൾക്കും 
മുട്ടനാടുകൾക്കും  കഴിയുന്നില്ല 

വിവാഹത്തിൻറെ 
വിശുദ്ധ പ്രായം അളക്കാൻ 
തിടുക്കം കൂട്ടുന്നവർ 
സങ്കടം മാത്ര മാണ്  
അവൾക്ക്  നല്കിയത് 

പ്രവാചകൻറെ 
പിൻ മുറക്കാരോട് 
അവൾ ചോദിക്കുന്നു 
ഭൂമിയിലെ നികൃഷ്ട ജീവികളെ 
പരിചയപ്പെടുത്തുന്ന  കിത്താബ് 
നിങ്ങൾ  വായിച്ചിട്ടുണ്ടോ ....?

               സുലൈമാന്‍ പെരുമുക്ക് 
                   00971553538596
     sulaimanperumukku @gmail .com