2013, നവംബർ 14, വ്യാഴാഴ്‌ച

കവിത :രണ്ടു ജാതകങ്ങൾ





കവിത 
.................
                             രണ്ടു ജാതകങ്ങൾ 
                   .................................................

അമ്മായിയമ്മയും 
മരുമകളും 
പൊരുത്തപ്പെടാത്ത 
രണ്ടു ജാതകങ്ങളാണ് 

ചില്ലക്ഷരങ്ങൾക്കിടയിൽ നിന്ന് 
ചികഞ്ഞെടുക്കുന്ന കനലിൽ 
ആദ്യം വെന്തെരിയുന്നത് 
ആരെന്ന സത്യം അവർ മറക്കുന്നു  


വിവാഹത്തിൻറെ 
തലേ രാത്രിയിൽ 
അടുക്കളയിലെ പാത്രങ്ങളും 
അമ്മിത്തറയും 
അലക്കു കല്ലും 
സങ്കടപ്പെട്ടാണ് കരഞ്ഞത് 

ഒരു സ്ത്രീ 
അമ്മായിയമ്മ -
യാവുന്നതോടെ 
ക്രോധവും ക്രൗര്യവും 
മനസ്സിൽ വന്നു മുട്ടും 

ഹൃദയം തുറന്നു 
സ്വീകരിച്ചാൽ 
ഞെരമ്പുകളിലവ 
പ്രകമ്പനം തീർക്കും 

മരുമകളിൽ നിന്ന് 
അമ്മായിയമ്മയുടെ 
സ്ഥാനത്തേക്കുയരുമ്പോൾ 
അനുഭവിച്ചതെല്ലാം 
പിന്നെ മറക്കുന്നു 

അപൂർവ്വം ജന്മങ്ങൾ 
അമ്മയായും മകളായും 
ജീവിക്കുമ്പോൾ 
അധികം പേരും  പോരടിച്ചു 
കാലം കഴിക്കുന്നു 

ഒരേ സമയം 
രണ്ടു കഥാ പാത്രങ്ങളാവുന്ന 
പുരുഷൻ 
വിവേകം കൊണ്ട് 
ഇന്ദ്രജാലം തീർത്താൽ 
കുടുംബം സ്വർഗമായിടും 
   
        സുലൈമാന്‍ പെരുമുക്ക് 
                 00971553538596
            sulaimanperumukku @gmail .com 





2013, നവംബർ 10, ഞായറാഴ്‌ച

കവിത : മൊട്ടക്കുന്നുകൾ

     
കവിത 
...............
                       മൊട്ടക്കുന്നുകൾ  
                     .................................

മസ്തിഷ്ക്കങ്ങ
മൊട്ടക്കുന്നുകളായാൽ 
വിഡ്ഢിത്തങ്ങൾ 
അലങ്കാരമായി തോന്നും 

ആരാധകർ 
പമ്പര വിഡ്ഢികളായാൽ 
അഹങ്കാരികൾ 
സത്യത്തിനു നേരെ 
ഉറഞ്ഞു തുള്ളും 

ചെന്നായകൾക്ക് 
ആയുഷ്ക്കാലമത്രയും 
ചെമ്മരിയാടാവാൻ 
കഴിയില്ല 

ഉല്പ തിഷ്ണുക്കളുടെ 
ബുദ്ധി  ഉറങ്ങിയാൽ 
പിന്നെ ഉണരുന്നത് 
യാഥാസ്ഥിതികനായിട്ടാവും 

കാലഹരണപ്പെട്ട 
കല്പനകളെ 
താലോലിക്കുന്നവൻ 
ഇരുളിൻ കയത്തിലേക്കാണ് 
ഊളിയിടുന്നതു 

സ്നേഹവും നന്മയും 
ഇരുളിൻറെ ശക്തികൾക്ക് 
അപ്രാപ്യമാണ് 
വിവേകം കൊണ്ടേ 
സ്വർഗം പണിയാനാവു ....

      സുലൈമാന്‍ പെരുമുക്ക് 
                 00971553538596
       sulaimanperumukku @gmail .com