2014, ജനുവരി 15, ബുധനാഴ്‌ച

കവിത :കൈകൾ നീളട്ടെ .....


കവിത 
..............
                      കൈകൾ നീളട്ടെ .....
                     ............................................................

നന്മയിലേക്ക് 
നീളുന്ന കൈകൾ 
എത്തിപ്പിടിക്കുന്നത് 
വിലക്കപ്പെട്ട കനികളല്ല 

അത് നിത്യജീവൻറെ 
നിലാ വെളിച്ചത്തെയാണ് 
സ്വന്തമാക്കുന്നത് 

ദു:ഖമെന്റെതെന്നു മാത്രം 
കരുതുന്നവൻ 
ദൂരക്കാഴ്ചയില്ലാത്ത 
അന്ധനാണ് 

അന്യൻറെ വേദന 
കനിവുള്ള ഹൃദയത്തിൽ 
തട്ടുമ്പോൾ 
താഴിട്ടു പൂട്ടിയ പെട്ടികൾ 
താനേ തുറക്കും 

അത് തളരുന്ന മനുഷ്യനും 
തകരുന്ന മനസ്സിനും 
സാന്ത്വനമായെത്തുമ്പോൾ 
വിടരുന്ന പുഞ്ചിരി 
പ്രാർത്ഥനയായ് തിരിച്ചെത്തും 

കാരുണ്യത്തിൻറെ 
മേഘ വർഷം 
മരുഭൂമിയിൽ 
പെയതിറങ്ങട്ടെ 

അതിജീവനത്തിനായ് 
വെമ്പുന്ന വിത്തുകൾ 
കിളിർക്കുമ്പോൾ 
ഔഷധചെടികളും കാണാം 

അത് ലോകത്തിനു 
ബലമേകുമൊരുനാൾ ....
കാലത്തിൻറെ 
വിളി കേൾക്കുക  
കാലം കലഹിക്കുംമുമ്പ് 
കൈകൾ നീളട്ടെ.....

          സുലൈമാന്‍ പെരുമുക്ക്
                           00971553538596
                  sulaimanperumukku@gmail.com  



8 അഭിപ്രായങ്ങള്‍:

2014, ജനുവരി 15 9:49 PM ല്‍, Blogger KOYAS KODINHI പറഞ്ഞു...


കാരുണ്യത്തിൻറെ
മേഘ വർഷം
മരുഭൂമിയിൽ
പെയതിറങ്ങട്ടെ

 
2014, ജനുവരി 16 1:51 AM ല്‍, Blogger ബഷീർ പറഞ്ഞു...

>>ദു:ഖമെന്റെതെന്നു മാത്രം
കരുതുന്നവൻ
ദൂരക്കാഴ്ചയില്ലാത്ത
അന്ധനാണ് << സത്യം..

 
2014, ജനുവരി 16 7:08 AM ല്‍, Blogger സൗഗന്ധികം പറഞ്ഞു...

അന്യൻറെ വേദന
കനിവുള്ള ഹൃദയത്തിൽ തട്ടുമ്പോൾ
താഴിട്ടു പൂട്ടിയ പെട്ടികൾ താനേ തുറക്കും


ഹൃദയങ്ങളിൽ കനിവിന്റെ ഉറവകൾ ഉണരട്ടെ.

നല്ല കവിത

ശുഭാശംസകൾ....

 
2014, ജനുവരി 16 7:11 AM ല്‍, Blogger പട്ടേപ്പാടം റാംജി പറഞ്ഞു...

കാരുണ്യത്തിൻറെ
മേഘ വർഷം
മരുഭൂമിയിൽ
പെയതിറങ്ങട്ടെ

അതെ.

 
2014, ജനുവരി 16 9:19 AM ല്‍, Blogger ajith പറഞ്ഞു...

കാരുണ്യം വാക്കിലും പ്രവര്‍ത്തിയിലും!!

 
2014, ജനുവരി 16 10:16 AM ല്‍, Blogger Cv Thankappan പറഞ്ഞു...

ചിത്രം വേദനിപ്പിക്കുന്നു!
വരികളില്‍ പ്രകാശം നിറഞ്ഞുനില്‍ക്കുന്നു!!
ആശംസകള്‍

 
2014, ജനുവരി 16 10:53 PM ല്‍, Blogger ബൈജു മണിയങ്കാല പറഞ്ഞു...

അതെ മുറുക്കി പിടിക്കാതെ അയച്ചു വിടട്ടെ കാരുണ്യത്തിന്റെ നന്മ സക്കാത്ത് പോലെ

 
2014, ജനുവരി 17 8:43 AM ല്‍, Blogger ദീപ എന്ന ആതിര പറഞ്ഞു...

നല്ല വരികള്‍ .. ന്റെ എന്നതിലും "ന്‍റെ" ഇതല്ലേ നല്ലത്

 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം