2014, മാർച്ച് 15, ശനിയാഴ്‌ച

കവിത :വരിക പ്രവാചക ...


കവിത 
................
                        വരിക പ്രവാചക ...
                     -----------------------------------
വരിക 
പ്രവാചക 
വീണ്ടും വരിക നീ 
ഉലകമിത പിന്നെയും 
അന്ധകരത്തിലായ് 

നീ തന്ന ഗ്രന്ഥം 
അടച്ചു വെച്ചു -ഇന്നു 
ആ പുണ്യ ജീവിതം 
മൂടി വെച്ചു 

പരിമളം വീശുന്ന 
മൊഴി മുത്തുകൾക്കിന്നു 
പുതിയ ദുർവ്യാഖ്യാനം 
വന്നു വീണൂ 

അരുതരുത്‌ എന്നു നീ 
ചൊല്ലിയതൊക്കെയും 
വിരുതന്മാർ 
തേടി പിടിച്ചിവന്നൂ 

അതിരുകൾക്കപ്പുറം 
നിൻറെ നാമത്തിൽ 
വിത്ത പ്രഭുക്കളായ് 
മാറിയല്ലോ 

ഒരു കെട്ട് മുടിയുമായ് 
വന്നൊരുവനിവിടെ 
തിരു കേശ മെന്നോതി 
കാശ് വാരി 

കച്ചവട തന്ത്രം 
തിരിച്ചറിഞ്ഞു 
അവൻ കൈയിലൊരു 
പാത്രവു മായിവന്നൂ 

പുരോഹിതർക്കഭയം 
നീ നല്കിയില്ലാ -ഇന്നു 
ദൈവ നാമത്തിലവ-
രകത്തുയർന്നൂ 

ഇ ക്കൊടും പാപികൾ 
തീർത്ത ഗർത്തം 
മൂടുവാൻ വരിക 
പ്രവാചക നീ 

വരിക പ്രവാചക 
വീണ്ടും വരിക നീ 
ഉലകമിത പിന്നെയും 
അന്ധകാരത്തിലായ് .

            സുലൈമാന്‍ പെരുമുക്ക് 

                   00971553538596
              sulaimanperumukku@gmail.com  

4 അഭിപ്രായങ്ങള്‍:

2014, മാർച്ച് 15 6:26 AM ല്‍, Blogger ajith പറഞ്ഞു...

പ്രവാചകന്‍ വന്നാല്‍ ഭയപ്പെട്ടോടുന്നവര്‍ ഇവരൊക്കെ ആയിരിയ്ക്കും!!

 
2014, മാർച്ച് 15 6:58 AM ല്‍, Blogger Cv Thankappan പറഞ്ഞു...

അരുതരുത്‌ എന്നു നീ
ചൊല്ലിയതൊക്കെയും
വിരുതന്മാർ
തേടി പിടിച്ചിവന്നൂ
എല്ലായിടത്തും അതാണ്‌ സ്ഥിതി.
എങ്കിലല്ലേ അവനവന്‍റെ സ്ഥിതി മെച്ചപ്പെടുത്താന്‍ കഴിയൂ!
നന്നായിരിക്കുന്നു രചന
ആശംസകള്‍

 
2014, മാർച്ച് 15 7:07 AM ല്‍, Blogger AnuRaj.Ks പറഞ്ഞു...

Sorry...Nabi is the last and final pravachakan....

 
2014, മാർച്ച് 17 8:21 AM ല്‍, Blogger സൗഗന്ധികം പറഞ്ഞു...

'ക അബ' യിൽ തല ചേർത്തു വച്ച് ലോകപാലകനോട് കേഴുന്ന ആ ദിവ്യാത്മാവിനു വേണ്ടി കാത്തിരിക്കാം.

നല്ല കവിത

ശുഭാശംസകൾ.....

 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം