2014, ജൂൺ 21, ശനിയാഴ്‌ച

കവിത :ചോര പൊടിയുന്നവാക്ക്


കവിത 
.................
                      ചോര പൊടിയുന്നവാക്ക് 
                   .......................................................

അമ്മേ 
ആ മുഖം കാണാൻ 
ആഗ്രഹമുണ്ട് 
ചേച്ചിമാരും ഏറെ 
ആഗ്രഹിച്ചിരുന്നത് 

പക്ഷേ 
അതിനു മുമ്പ് 
കിരാത കരങ്ങളാൽ 
അറുകൊല ചെയ്യപ്പെട്ടവർ  

അവർ 
പിടഞ്ഞു മരിച്ച 
അടയാളം 
ഞാനിവിടെ കാണുന്നു 
കൂട്ടത്തിൽ ഒരു 
ചേട്ടനെയും കൊന്നല്ലേ ?

അച്ഛൻറെ 
വാക്കുകൾ എന്നെ 
അത്ഭുതപ്പെടുത്തുന്നു 

സമൂഹം 
ഒരുക്കിയ കുരുക്കിൽ 
അച്ഛൻ വീണപ്പോൾ 
അച്ഛൻറെ മന്ത്രമിന്ന് 
സന്താന നിയന്ത്രണമെന്നായി 

മഹാത്മാവിൻറെ 
പുസ്തകത്തിൽ നിന്ന് 
അമ്മ വായിക്കുന്നത് 
ഞാൻ കേട്ടിടുണ്ട് -

സകല മനുഷ്യർക്കും 
വേണ്ടതെല്ലാം 
ഭൂമിയിലുണ്ട് 
പക്ഷേ ,ഒരുത്തൻറെ 
ആർത്തി തീർക്കുന്നതിൽ 
ഭൂമി പരാജയപ്പെടും 

പ്രകൃതി നിയമം 
പാലിക്കുന്ന 
നാല്ക്കാലി ലോകത്ത് 
അന്നത്തിനു പഞ്ഞമില്ല 
അവിടെ സ്ത്രീ ധനവുമില്ല 

പ്രബുദ്ധരെന്നൂറ്റം -
കൊള്ളുന്ന 
ഇരു കാലി ലോകം 
പുതിയ പാപങ്ങൾ 
തേടിയലയുന്നു 


അവസാനം 
പെണ്ണാണെങ്കിലും 
പിറക്കട്ടെ 
പിന്നെ നിറുത്താമെന്ന 
അച്ഛൻറെ 
വാക്കുകൾ ഞാൻ കേട്ടു !

അമ്മേ ...ഭൂമിയെ 
ഇന്നു ഞാൻ ഭയക്കുന്നു 
തൊട്ടിലിൽ കിടക്കുന്ന 
പൈതലേയും 
കാമാർത്തർ പിച്ചി ചീന്തുന്നു 
എന്നല്ലേ ഇന്നലെ 
വാർത്തയിൽ കേട്ടത് ....?
..........................................................
ചിത്രം :മുഖ പുസ്തകത്തിൽ നിന്ന് ....നന്ദി 


               സുലൈമാന്‍ പെരുമുക്ക് 
                   00971553538596


3 അഭിപ്രായങ്ങള്‍:

2014, ജൂൺ 22 8:12 AM ല്‍, Blogger ajith പറഞ്ഞു...

കാലത്തിന് യോജിച്ച കാര്യങ്ങള്‍. പക്ഷെ കവിതയ്ക്ക് ഒരു കവിത്വം വന്നുവോ എന്ന് സംശയമുണ്ട്.

 
2014, ജൂൺ 22 8:50 AM ല്‍, Blogger sulaiman perumukku പറഞ്ഞു...

ആദ്യ വായനക്കും നല്ല സന്ദേശത്തിനും
നന്ദി അജിത്തേട്ടാ ..

 
2014, ജൂൺ 22 11:21 PM ല്‍, Blogger സൗഗന്ധികം പറഞ്ഞു...

നല്ല കവിത


ശുഭാശംസകൾ .....



 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം