2014, ജൂൺ 26, വ്യാഴാഴ്‌ച

കവിത :'വ്രത 'പാഠം ...


കവിത 
..............
                     'വ്രത 'പാഠം ....
                  .............................  
വ്രതം 
വിരുന്നെത്തുമ്പോൾ 
ഹൃദയം 
മിനുക്കി വെച്ചവർ 
അനുഗൃഹീതർ  

വ്രതം 
വിളിച്ചുണർത്തുമ്പോൾ 
ആമാശയ പൂജയിൽ 
നിർവൃതികൊള്ളുന്നവർ 
പാപ്പരായവർ 

അത്താഴവും 
ഇഫ്ത്താറുമില്ലാതെ,
നോമ്പെടുക്കുന്ന 
സഹോദരനിലേക്ക് 
കൈകൾ നീളുമ്പോൾ 
സാഹോദര്യം 
പൂർണതയിലെത്തുന്നു 

അയൽവാസി 
പട്ടിണി കിടക്കുമ്പോൾ 
വയർ നിറച്ചുണ്ണുന്നവൻ 
എന്നിൽ പെട്ടവനല്ലെന്ന വചനം 
മാനവീകത വിളിച്ചോതുന്നു 

പുണ്യമാസത്തിൻറെ 
ദിന ,രാത്രങ്ങൾ 
പാചക മേളെയ്ക്കായ് 
നീക്കി വെയ്ക്കുമ്പോൾ 
നഷ്ടപ്പെടുത്തുനത് 
തിരിച്ചു കിട്ടാത്ത 
  പൂക്കാലമാണ് 

വിത്തിനു 
പത്തു കുലകളും 
കുലയിലെഴുനൂറി-
ലേറെണികളും 
വിളയുമ്പോൾ 
കർഷകനിൽ 
പുഞ്ചിരി വിരിയും  

വ്രത ശുദ്ധിയിൽ 
പൂത്ത വചനങ്ങൾ 
ഹൃദയത്തിലെഴുതി -
വെയ്ക്കുമ്പോൾ 
സൗഹൃദത്തിൻറെ 
പുതിയ പന്തലൊരുങ്ങും 

കാലത്തെ 
കീറി മുറിച്ച് ,ജീവിതം 
പഠിപ്പിച്ച 'ഖുർആൻ '
സ്മശാനത്തിലേക്ക് 
വലിച്ചെറിഞ്ഞപ്പോൾ 
ഇരുട്ടിവിടെ കട്ടപിടിച്ചു 

ഓരോ 
വ്രത കാലവും 
വിളിച്ചോതുന്നു 'ഖുർആൻ' -
ജീവിക്കുന്നവർക്കുള്ള 
വഴികാട്ടിയാണെന്ന്

കൈയിലിരിക്കുന്ന 
വിളക്കൂതിക്കൊണ്ട് 
ഇരുട്ടിൽ നടക്കുന്നു 
ഇന്ന് ലോകം . 
................................................................
ചിത്രം :മുഖപുസ്തകത്തിൽ നിന്ന് ....നന്ദി .
........................................................

                സുലൈമാന്‍ പെരുമുക്ക് 
             00971553538596
       sulaimanperumukku @gmail .com  










4 അഭിപ്രായങ്ങള്‍:

2014, ജൂൺ 26 9:51 PM ല്‍, Blogger സൗഗന്ധികം പറഞ്ഞു...

പെരിയവനേ ഗുണം തന്നിടുവോനേ,
പ്രതിഫലനാഥ, നള്ളാഹു നീ..!!

പ്രതിഫല നാഥനു മുന്നിൽ പ്രകടനങ്ങൾക്ക്‌ സ്ഥാനമില്ലാ....


വ്രത നിമിഷങ്ങളുടെ യഥാർഥ ലക്ഷ്യവും, നന്മയും വിളിച്ചോതുന്ന നല്ല കവിത.


ശുഭാശംസകൾ.....


 
2014, ജൂൺ 27 12:47 AM ല്‍, Blogger സലീം കുലുക്കല്ലുര്‍ പറഞ്ഞു...

അനുഗ്രഹീതരുടെ കൂട്ടത്തില്‍ നമ്മെയും ഉള്പ്പെടുത്തട്ടെ .....

 
2014, ജൂൺ 27 7:20 AM ല്‍, Blogger ajith പറഞ്ഞു...

കൈയിലിരിക്കുന്ന
വിളക്കൂതിക്കൊണ്ട്
ഇരുട്ടിൽ നടക്കുന്നു
ഇന്ന് ലോകം .

Let there be light!!!

 
2014, ജൂൺ 27 8:50 AM ല്‍, Blogger Cv Thankappan പറഞ്ഞു...

കൈയിലിരിക്കുന്ന
വിളക്കൂതിക്കൊണ്ട്
ഇരുട്ടിൽ നടക്കുന്നു
ഇന്ന് ലോകം .
സത്യം! അതാണ്‌ നടന്നുകൊണ്ടിരിക്കുന്നത്...
നന്നായിരിക്കുന്നു കവിത
ആശംസകള്‍

 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം