2014, ഡിസംബർ 8, തിങ്കളാഴ്‌ച

കവിത :സദാചാരം

കവിത

.............

സദാചാരം

-----------------------

വലിച്ചുനീട്ടിയ

സദാചാരത്തിന്‍റെ

ഈ മറയാണ് നമ്മള്‍

പിച്ചിച്ചീന്തേണ്ടത്‌

പച്ച മനുഷ്യന്‍റെ

സ്വഭാവം വിളിച്ചുപറയാനും

തുറന്നു കാട്ടാനും അനുവദിക്കണം

ഒന്നിച്ചിരുന്നുണ്ണുന്നവര്‍ക്ക്

ഒരുമിച്ചിരുന്ന്‍-

വിസര്‍ജിച്ചാലെന്തേ

മണ്ണറക്കെന്നപോല്‍

മണിയറക്കെന്തിന് -

അടച്ചുറപ്പ്

നാല്ക്കാലികള്‍ക്കില്ലാത്ത

ഉടയാടയന്തിന്

ഇരുകാലികള്‍ക്ക് ?

ക്ഷുഭിത യൌവനങ്ങളെ ഇതിലേ,

നമുക്ക് മോഹങ്ങളെ

ചുംബിച്ചുണര്‍ത്താം

സദാചാരങ്ങളെ

കുഴിച്ചുമൂടാം

പതിനായിരങ്ങള്‍ ഒത്തുചേര്‍ന്ന്‍

കോടികള്‍ ധൂര്‍ത്തടിച്ച്

ഒടുവിലിരുവര്‍

നഗ്നരാവുമ്പോള്‍ എല്ലാം ശുഭം ...

ഹാ ഹാ ....സദാചാരമേ

നിനക്കു വിട .

----------------------------------------

സുലൈമാന്‍ പെരുമുക്ക്

6 അഭിപ്രായങ്ങള്‍:

2014, ഡിസംബർ 8 5:44 AM ല്‍, Blogger Cv Thankappan പറഞ്ഞു...

തെരുവോരകാഴ്ചകള്‍ കണ്ട് നമുക്ക് കണ്ണുപൊത്താം.......
ആശംസകള്‍

 
2014, ഡിസംബർ 8 6:45 AM ല്‍, Blogger ajith പറഞ്ഞു...

സദാചാരം എന്നാല്‍ സോളാര്‍ പോലെ ഒരു വാക്കായി മാറി ഇപ്പോള്‍.

 
2014, ഡിസംബർ 10 9:10 AM ല്‍, Blogger പദസ്വനം പറഞ്ഞു...

മോഹങ്ങളെ ചുംബിച്ചുണര്‍ത്തുകയോ? അല്ല.. ചുംബനങ്ങളെ മോഹിച്ചുണര്‍ത്താം ;)

 
2014, ഡിസംബർ 10 9:35 AM ല്‍, Blogger സൗഗന്ധികം പറഞ്ഞു...

കേരളം - എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ..!!

നല്ല കവിത

ശുഭാശംസകൾ....


 
2014, ഡിസംബർ 11 4:16 AM ല്‍, Blogger കൊച്ചു ഗോവിന്ദൻ പറഞ്ഞു...

പിഞ്ചു കുഞ്ഞുങ്ങളെ ബലാത്സംഗം ചെയ്യുന്നവർ ജാമ്യത്തിൽ ഇറങ്ങുമ്പോൾ അവരെ തല്ലിക്കൊല്ലുന്നത് സദാചാരത്തിന് നിരക്കുന്നതല്ല. പ്രതീകാത്മക ചുംബനത്തെ എതിർക്കുന്നതാണ് യഥാർത്ഥ സദാചാരം. ബാക്കി 'കേഡിക്കാഴ്ച്ചകളിൽ' കാണാം.

 
2014, ഡിസംബർ 14 8:17 AM ല്‍, Blogger Salim kulukkallur പറഞ്ഞു...

പിച്ചിച്ചീന്തേണ്ടുന്ന സദാചാരം ..!

 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം