2014, ജനുവരി 11, ശനിയാഴ്‌ച

കവിത :സ്മൃതി വസന്തം

Name:  Madina2.jpg
Views: 367965
Size:  198.1 KB

കവിത 
................
                         സ്മൃതി വസന്തം 
                   ..........................................

സ്നേഹ സ്വരൂപമായ് 
വന്നതാരോ 
ജ്ഞാന പ്രകാശമായ് 
നില്പതാരോ 

കനിവായി 
കാരുണ്യ കുളിരലയായ് 
വിശ്വപ്രവാചകൻ 
വന്നു വല്ലോ 

മണ്ണിനും മനുഷ്യനും 
ജീവജാലങ്ങൾക്കും 
വിണ്ണിനും അനുഗ്രഹ 
മായി വന്നു 

ഇരുളിൽ ഇരുന്നൊരാൾ 
മാലാഖയെ കണ്ടു 
മാലോകർക്കായ് നേടി 
ദിവ്യ ദീപ്തി 

അത് ശാന്തിയായ് 
മന്ത്രമായ് 
സന്മാർഗ പാതയായ് ....
വഴി വിളക്കായ് ലോകം 
കയ്യിലേന്തി 

കത്തുന്ന സൂര്യൻറെ 
കയ്യിലുണ്ട് 
നാമം പൗർണമി 
ചന്ദ്രൻറെ നെഞ്ചിലുണ്ട് 

മണ്ണിതിൽന്നനു നിമിഷം 
ഉയരുന്ന ബാങ്കൊലിയിൽ 
കേൾക്കുന്നു ഒരു നാമം 
മുഹമ്മദെന്ന് ....
മുഹമ്മദ് 
മുഹമ്മദ്‌  മുഹമ്മദെന്ന് ...

          സുലൈമാന്‍ പെരുമുക്ക് 
                 00971553538596
            sulaimanperumukku @gmail .com 

       

2014, ജനുവരി 9, വ്യാഴാഴ്‌ച

കവിത :വർഗീയവാദി ...


കവിത 
...............
                             വർഗീയവാദി ...
                         ...................................

അപകട വാർത്ത 
കേട്ടപ്പോൾ 
അയാളുടെ 
മനസ്സ് മന്ത്രിച്ചു 
എന്നിൽ പെട്ടവൻ 
അകപ്പെടരുതെ എന്ന് 

കാരണം 
അയാൾ ഒരു 
വർഗീയ വാദിയായിരുന്നു 

രക്ഷപ്പെടുത്താൻ 
ഓടിയെത്തിയപ്പോൾ 
അയാളുടെ കണ്ണുകൾ 
ചിഹ്നങ്ങളെയാണ് 
തേടി നടന്നത് 

കാരണം 
അയാൾ ഒരു 
വർഗീയ വാദിതന്നെയായിരുന്നു 
.........................................................

       മായം നിറഞ്ഞ മനസ്സ് 
     .............................................

അന്യ സമുദായക്കാരൻ 
മകളെ തട്ടിക്കൊണ്ടു പോയപ്പോൾ 
മനസ്സ് ഏറെ വേദനിച്ചു 
കൂടെ കടുത്ത അമർഷവും 

അന്യ സമുദായത്തിലെ 
പെണ്‍കുട്ടിയെ 
മകൻ തട്ടിയെടുത്തപ്പോൾ 
ഉള്ളിലൊരു പുഞ്ചിരി 
പിന്നെ നെടുങ്കൻ ന്യായവും ...

     സുലൈമാന്‍ പെരുമുക്ക് 
                 00971553538596
            sulaimanperumukku @gmail .com 

       

2014, ജനുവരി 6, തിങ്കളാഴ്‌ച

കവിത :നമുക്ക് ചോദിക്കാം



കവിത 
...............
                       നമുക്ക് ചോദിക്കാം 
                   ..............................................

നമുക്ക് തടവറകൾക്കു 
മുന്നിൽ നിന്നു ചോദിക്കാം 
നിരപരാധികളുടെ ജീവിതം 
ചുട്ടെരിക്കപ്പെടുന്നുവോ എന്ന് 

നമുക്ക് ആതുരാലയങ്ങളുടെ 
അരികിൽ നിന്നു ചോദിക്കാം 
പട്ടിണി പാവങ്ങളിവിടെ 
ഗിനിപ്പന്നികളായി 
വേട്ടയാടപ്പെടുന്നുവോ എന്ന് 

നമുക്ക് ആയുധപ്പുരകളോട് 
ചോദിക്കാം 
നിങ്ങളെ എന്തിനാണ് 
ഒരുക്കിയിരിക്കുന്നതെന്ന് 

നമുക്ക് പൂന്തോപ്പിൽ 
നിന്നു ചോദിക്കാം 
തേനീച്ചകൾ നിരാശരായി 
മടങ്ങിയ രഹസ്യം 

നമുക്ക് പുഴകളോടു 
ചോദിക്കാം 
മാറിടം വറ്റിവരണ്ടതെന്തെന്ന്  
മലകളോടു ചോദിക്കാം 
യവ്വനം പിച്ചിചീന്തിയതാരെന്ന്  

നമുക്ക് സമുദ്രത്തോടു 
ചോദിക്കാം 
ആഴങ്ങളിലെ പൂമീനുകൾ 
ഇന്നെവിടെയെന്ന് 

നമുക്ക് ഭൂമിയോടു 
ചോദിക്കാം നിഷ്ക്കളങ്ക രക്തം 
മുഖത്തു വീണപ്പോൾ 
അനുഭവിച്ച വേദന 

നമുക്ക് പ്രകൃതിയോടു 
ചോദിക്കാം വികൃതികൾ 
തലമുറകൾക്കായി ഒരുക്കിയ 
ദുരന്തങ്ങൾ 

നമുക്ക് ദേവാലയങ്ങളോടും 
വിദ്യാലയങ്ങളോടും ചോദിക്കാം 
ചോദ്യങ്ങൾ പിന്നെയും തൊടുക്കാം ...

പക്ഷെ ഉത്തരം കേട്ടാൽ 
പൊട്ടിക്കരയുന്ന 
ഒരു ഹൃദയം നമുക്ക് 
ഉണ്ടാവരുത് .

                 സുലൈമാന്‍ പെരുമുക്ക് 
                         00971553538596
              sulaimanperumukku@gmail.com