2014, ഫെബ്രുവരി 1, ശനിയാഴ്‌ച

കവിത :കുപ്പികൾ എന്തിനു പൊട്ടുന്നു ?


കവിത 
.................
                     കുപ്പികൾ എന്തിനു പൊട്ടുന്നു ?
                   ................................................................

ഇന്നലെ വെറുതെ 
ഇരുന്ന നേരം 
നേരം കളയാനൊരു 
കുപ്പി പൊട്ടി 

ഇരുട്ട് 
പരക്കുന്നതിൻ മുമ്പൊരാൾ 
ദു :ഖാർത്തനായ് വന്നു 
കൂട്ടുചേർന്ന് 

കല്യാണ വാർഷികം 
കൊണ്ടാടുവാൻ 
കൊണ്ടു വന്നു ഒരാൾ 
വേറെ കുപ്പി 

പൊട്ടിച്ചിരിച്ചൊരാൾ 
വന്നുവല്ലോ 
പ്രേയസി പെറ്റ 
സന്തോഷം കൂടാൻ 

വൃദ്ധസദനത്തിൽ 
പെറ്റമ്മയെ 
ചേർത്തെന്നു ചൊല്ലി 
വന്നൊരുവൻ 

അച്ഛനെ കൊന്നവനും 
വാടക ഗുണ്ഡയും 
ചേർന്നിരിക്കുന്നു 
കുപ്പിക്കുമുന്നിൽ 

പണ്ടൊക്കെ വീടുകൾ 
പണിതിടുമ്പോൾ 
പൂജാമുറിക്കാദ്യം 
കല്ലുവെയ്ക്കും 

ഇന്നൊക്കെ വീടിനു 
കല്ലിടുമ്പോൾ 
ബാറ് ചേരുന്നിടം 
കണ്ടു വെയ്ക്കും 

സകല ദു:ഖത്തിനും 
പേകൂത്തിനും 
സ്നേഹ സന്തോഷങ്ങൾ 
പങ്കിടാനും 
ഇന്നു സാക്ഷ്യം 
വഹിക്കുന്നു മദ്യം 
മദ്യമില്ലാത്തൊരു കാര്യമില്ല 

മക്കളെപട്ടിണിക്കിട്ടെങ്കിലും 
മദ്യം കുടിക്കണം 
അച്ഛനെന്നും 
ജീവിക്കുവാനായ് 
വിയർപ്പൊഴുക്കും 
മദ്യംകുടിച്ചുജീവൻ ഒടുക്കും .

             സുലൈമാന്‍ പെരുമുക്ക്
                      00971553538596
              sulaimanperumukku@gmail.com