2015, ഏപ്രിൽ 13, തിങ്കളാഴ്‌ച

കവിത:തൊലിക്കട്ടി



കവിത
....................
                          തൊലിക്കട്ടി
                    ....................................


അന്തിയുറങ്ങാന്‍
ഇടമില്ലാത്തവനും
അത്താഴപ്പട്ടിണിക്കാരനും മിണ്ടരുത് ,
അവര്‍ക്കുവേണ്ടി
മറ്റുള്ളവരും മിണ്ടരുത് .
രാഷ്ട്രീയം അത്

സത്യസന്ധനും നീതിമാനും
മോഹിക്കരുത്,
അവരില്‍നിന്ന് ഞങ്ങളതു
തട്ടിപ്പറിച്ചതാണ്

അഭിമാനത്തോടെ പറയട്ടേ
ഇനി എന്നെന്നും
തൊലിക്കട്ടിയുള്ളവര്‍ക്കും
തെമ്മാടികള്‍ക്കും സ്വന്തമാണിത്

ചക്കരക്കുടം
അത് ഞങ്ങള്‍ക്കുമാത്രം
നക്കാനുള്ളതാണ്,
അത് നീതിയോടെ വീതിക്കാന്‍
അനുവദിക്കില്ല ആരെയും

വിഡ്ഢികളായ ജനം
പണ്ടേ ഞങ്ങള്‍ക്കത്
തീരെഴുതിത്തന്നിരിക്കുന്നു

ഇനി ദൈവത്തിന്‍റെ
സ്വന്തം നാട്ടിലേക്ക്
ദൈവംതന്നെ
ഇറങ്ങി വന്നാലും
ഞങ്ങള്‍ ഇരുപക്ഷവും ചേര്‍ന്ന്
യുദ്ധം ചെയ്യും

ഇതു സത്യം സത്യം ....
മുന്‍ഗാമികളായ
തെമ്മാടികളാണേ സത്യം .....
--------------------------------------------
സുലൈമാന്‍ പെരുമുക്ക്

ലേബലുകള്‍:

6 അഭിപ്രായങ്ങള്‍:

2015, ഏപ്രിൽ 14 4:13 AM ല്‍, Blogger Manoj vengola പറഞ്ഞു...

കവിത വായിച്ചു.നന്മകള്‍.

 
2015, ഏപ്രിൽ 14 4:13 AM ല്‍, Blogger Manoj vengola പറഞ്ഞു...

കവിത വായിച്ചു.നന്മകള്‍.

 
2015, ഏപ്രിൽ 14 8:37 AM ല്‍, Blogger vettathan പറഞ്ഞു...

കൊള്ളാം,നന്നായിട്ടുണ്ട്

 
2015, ഏപ്രിൽ 14 9:04 AM ല്‍, Blogger ajith പറഞ്ഞു...

പണ്ടേ തീറെഴുതിക്കൊടുത്തിട്ടുള്ളതാണ്. ഇനി പറഞ്ഞിട്ടെന്ത് കാര്യം!

 
2015, ഏപ്രിൽ 14 10:16 PM ല്‍, Blogger Vineeth M പറഞ്ഞു...

ഇന്ന് നന്നാവും നാളെ നന്നാവും എന്ന് പറഞ്ഞിട്ട് ഇരുന്നത് കൊണ്ടാ.. പ്രതികരിക്കാന്‍ മറന്നു പോയതല്ലേ.

 
2015, ഏപ്രിൽ 21 7:48 AM ല്‍, Blogger Cv Thankappan പറഞ്ഞു...

നന്മകള്‍ പൂക്കുമെന്നാശിക്കുക.....
ശക്തമായ വരികള്‍
ആശംസകള്‍

 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം