2015, ജൂലൈ 28, ചൊവ്വാഴ്ച

കവിത:കതിര്‍ചൊല്ലുകള്‍

കവിത
..............
കതിര്‍ചൊല്ലുകള്‍
എന്നെ കണ്ടാല്‍
കിണ്ണം കട്ടവനെന്നു
നിങ്ങള്‍ക്കു തോന്നുന്നില്ല,
എന്നിട്ടും നിങ്ങള്‍
എല്ലാവരോടും പറയുന്നു
അവനെ കിണ്ണംകട്ടവനെന്നു
വിളിക്കൂ എന്ന്‍
പൊന്നുരുക്കിന്നിടത്തു
പൂച്ചക്കെന്തുകര്യം
എന്നു ചോദിച്ചതും
നിങ്ങളാണ്
എന്നിട്ടും
ഞാന്‍ നിങ്ങളെ
എന്നും കാണുന്നത്
പൊന്നുരുക്കിന്നിടത്താണ്
കാര്യം കാണാന്‍
കഴുതക്കാലും പിടിക്കണമെന്നു
ജനത്തെ പഠിപ്പിച്ചതും
നിങ്ങളാണ്
പിന്നെയെന്തേ നിങ്ങളവരെ
ആട്ടിയോടിച്ചത്.
അടി തെറ്റിയാല്‍
ആനയും
വീഴു മെന്നല്ലേ
പണ്ടേ പഠിപ്പിച്ചത്
ഇന്നു നിങ്ങള്‍
ചെന്നു വീണതോ, -
വാരി ക്കുഴിയില്‍ .
--------------------------------------
സുലൈമാന്‍ പെരുമുക്ക്
 
 
 

2 അഭിപ്രായങ്ങള്‍:

2015, ജൂലൈ 29 7:16 AM ല്‍, Blogger ajith പറഞ്ഞു...

വീണിടത്ത് കിടന്നുരുളാന്‍ അറിയാവുന്നവരോട് വീഴ്ച ചൊല്ലി പേടിപ്പിക്കയോ

 
2015, ജൂലൈ 30 12:55 AM ല്‍, Blogger Cv Thankappan പറഞ്ഞു...

അടി തെറ്റിയാല്‍ ആനയും വീഴും.
ശരിയാണല്ലോ!
ആശംസകള്‍

 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം