2015, ഡിസംബർ 13, ഞായറാഴ്‌ച

കവിത: മുഖംമൂടികൾ

കവിത
~~~~~
    മുഖംമൂടികള്‍
   ...............................

എന്താണ്‌
ജനാധിപത്യമെന്നത്‌
അമേരിക്ക നമുക്ക്‌
പഠിപ്പിക്കുന്നുണ്ട്‌,
അതിനുവേണ്ടിയവർ
ഒരുപാടുപേരെ കൊന്നൊടുക്കുന്നു.

എങ്ങനെ
സമാധാനം
കൈവരിക്കാമെന്ന്‌
ബ്രിട്ടന്‍ നമുക്ക്‌
കാട്ടിത്തരുന്നു,
അതിനായവർ
പിഞ്ചോമനകളുടെ
രക്തംപോലും
പുഴപോലെ ഒഴുക്കുന്നു.

സ്‌നേഹ
സന്ദേശം പരത്താന്‍
ഫ്രാന്‍സും റഷ്യയും
സമാനമനസ്‌കരും ഓടുന്നു,
അതിനിടയില്‍
ചുട്ടെരിക്കപ്പെടുന്നത്‌
ജനലക്ഷങ്ങളെയാണ്‌.

സൗഹൃദത്തിന്റെ
പന്തലൊരുക്കാന്‍
ഉയിർക്കൊണ്ടതാണ്‌
ഐ ക്യരാഷ്ട്രസഭ
അവർ കുരുതിക്കളങ്ങളും
ചുടലക്കളങ്ങളുമാണ്‌
ഇന്നൊരുക്കുന്നത്‌

അതിനാണവർ
ഒരുപാട്‌ കെട്ടുകഥകളില്‍
ഒപ്പു വെക്കുന്നത്‌

ആരും നമുക്ക്‌
അന്യരല്ല പക്ഷേ,
എല്ലാവരും കൊതിക്കുന്നത്‌
ചുടുരക്തത്തിനു വേണ്ടിയാണ്‌.

അവരുടെ
കൈകളിലെ
പൂക്കള്‍ പോലും
നമ്മളില്‍ നാശമാണ്‌
വിതയ്‌ക്കുന്നത്‌.
——————————
  സുലൈമാന്‍ പെരുമുക്ക്‌

3 അഭിപ്രായങ്ങള്‍:

2015, ഡിസംബർ 14 7:12 AM ല്‍, Blogger ajith പറഞ്ഞു...

peace എന്നു പറഞ്ഞ് പീസ് പീസ് ആക്കുന്നവർ

 
2015, ഡിസംബർ 14 8:32 AM ല്‍, Blogger sulaiman perumukku പറഞ്ഞു...

വരവിനും നല്ല അഭിപ്രായത്തിനും
നന്ദി അജിത്തേട്ടാ നന്ദി....

 
2015, ഡിസംബർ 19 12:13 AM ല്‍, Blogger Cv Thankappan പറഞ്ഞു...

അവനവന്‍റെ ന്യായങ്ങള്‍,അവനവന്‌ പ്രധാനമാണ്.
ആശംസകള്‍

 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം