2016, ജനുവരി 19, ചൊവ്വാഴ്ച

എൻ്റെ കവിതകളെപററി

     എന്റെ കവിതകളെപറ്റി...
    ——————————

ഇന്നലെ
ഞാന്‍ കണ്ട
നേർക്കാഴ്‌ചകള്‍
പകർത്തിയപ്പോള്‍
അവർ പറഞ്ഞു
ഉഗ്രന്‍,അത്യുഗ്രന്‍....

കാരണം
അവരിലെ
നന്മകള്‍ക്കുള്ള
വാഴ്‌ത്തുപാട്ടായി
അവരതിനെ കണ്ടു

ഇന്നു ഞാനെഴുതിയ
വരികള്‍ വായിച്ചപ്പോള്‍
അവർ പറഞ്ഞു
ഇതിനേക്കാള്‍ സുന്ദരമായി
കുഞ്ഞുങ്ങള്‍
"അപ്പി'യിടുന്നുവെന്ന്‌

കാരണം
അവരിലെ
അതിക്രമങ്ങള്‍ക്കും
അന്ധവിശ്വാസങ്ങള്‍ക്കും
എതിരായിരുന്നു അത്‌

തുറന്നുവെച്ച
കണ്ണായില്‍കണ്ട തന്റെമുഖം
വികൃതമായിട്ടുണ്ടെങ്കി
അത്‌ കണ്ണാടിയുടെ കുറ്റമല്ല

നേരിനോടും
നന്‍മയോടും
കടപ്പാടുള്ളവർക്ക്‌
നിഷ്‌പക്ഷനായി
നില്‍ക്കാനാവില്ല,
നീതിയുടെ
പക്ഷക്കാരനാവാനെ കഴിയു.

നിങ്ങളെ ഞാന്‍
സ്‌നേഹിക്കുന്നുവെന്ന്‌
പറഞ്ഞപ്പോള്‍
മറ്റുള്ളവരെ ഞാന്‍
വെറുക്കുന്നതായി
അർത്ഥമാക്കിയത്‌ ഞാനല്ല,
അത്‌ നിങ്ങളാണ്‌.
——————————
സുലൈമാന്‍ പെരുമുക്ക്‌

3 അഭിപ്രായങ്ങള്‍:

2016, ജനുവരി 20 9:46 AM ല്‍, Blogger ajith പറഞ്ഞു...

നഃ ബൃയാത് സത്യം അപ്രിയം!!

 
2016, ജനുവരി 20 10:20 PM ല്‍, Blogger aboothi:അബൂതി പറഞ്ഞു...

അപ്രിയ സത്യങ്ങള് കാഞ്ഞിരത്തെക്കാൾ കയ്ക്കും.
ആശംസകൾ..

 
2016, ജനുവരി 23 6:34 AM ല്‍, Blogger Cv Thankappan പറഞ്ഞു...

തുറന്നുവെച്ച കണ്ണാ*ടി*യില്‍കണ്ട തന്‍റെമുഖം
ഭംഗിയില്ലെങ്കില്‍ കണ്ണാടിയ്ക്കോ കുറ്റം!
ആശംസകള്‍

 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം