2016, മാർച്ച് 2, ബുധനാഴ്‌ച

കവിത: അടിമത്തം


കവിത
———
    അടിമത്തം
   —————
കൈകൂപ്പി
നില്‍ക്കണമെന്ന്‌
പറയാനാണ്‌
അവർ ആഗ്രഹിച്ചത്‌
അതിനുമുമ്പ്‌ ഞാന്‍
ഏത്തമിട്ടുനില്‍ക്കാന്‍ തുടങ്ങി

അവരെന്നോട്‌
കുമ്പിട്ടുനില്‍ക്കാന്‍
പറയുന്നതിനു മുമ്പ്‌
ഞാന്‍ മുട്ടിലിഴയുന്നതു
കാട്ടിക്കൊടുത്തു

പിന്നെ
അവരെന്നോട്‌
കാലുപിടിക്കാന്‍
പറഞ്ഞപ്പോള്‍
ഞാനവരുടെ
കാലുകള്‍ നക്കിക്കൊടുത്തു

പഞ്ചേന്ത്രൃയങ്ങൾ
പണ്ടേ പണയം
വെച്ചതിൻ്റെ തിക്തഫലം

അങ്ങനെ
ഞാന്‍ സ്വയം
തിരഞ്ഞെടുത്തതാണീ
അടിമത്തം

അനുസരണമുള്ള
അടിമകളുടെ
ചുടുരക്തം കൊണ്ട്
കാലുകൾകഴുകണമെന്ന
അവരുടെ അടക്കം
പറച്ചിൽ കേട്ടാണ്
ഞാൻ ഞട്ടിയുണർന്നത്

ഉണർന്നപ്പോൾ
ഞാൻ തിരിച്ചറിഞ്ഞു
എൻ്റെ അച്ഛനെയാണവർ
ആദ്യം കൊന്നതെന്ന്
..................................................
സുലൈമാന്‍ പെരുമുക്ക്‌

2 അഭിപ്രായങ്ങള്‍:

2016, മാർച്ച് 4 6:19 AM ല്‍, Blogger ajith പറഞ്ഞു...

ഹോ... ഈ കവിത രാജ്യദ്രോഹം തന്നെ!!!!!!!!!

 
2016, മാർച്ച് 19 10:58 AM ല്‍, Blogger Cv Thankappan പറഞ്ഞു...

അടിമബോധം,അധമബോധം!!!
ആശംസകള്‍

 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം