2016, സെപ്റ്റംബർ 14, ബുധനാഴ്‌ച

അയ്യപ്പൻ കാഫിറാണ്

  അയ്യപ്പന്‍ കാഫിറാണ്‌!
<><><><><><><><><>

ചെത്തുകാരന്‍
അയ്യപ്പനോട്‌
അഹമ്മദാജി പറഞ്ഞു—
നാടിന്റെ മക്കളെ
കുടിപ്പിച്ചു കിടത്തരുതെന്ന്‌.

അയ്യപ്പന്‍:
എന്റെ മക്കള്‍
പട്ടിണി കിടക്കാതിരിക്കാന്‍
അവരൊക്കെ ഇത്തിരി
കുടിച്ചുകിടക്കട്ടെ.

പെരുന്നാളിന്റെ
പ്രൗഢി ചുരുക്കിയ
അഹമ്മദാജി അയ്യപ്പന്റെ മക്കള്‍
പട്ടിണി കിടക്കാതിരിക്കാന്‍
"നാല് "ആടിനെ പെരുന്നാള്‍
സമ്മാനമായ്‌ നല്‍കി

പിന്നെ
എല്ലാ പെരുന്നാളിനും
അയ്യപ്പെന്‍ ഒരാടിനെയറുത്ത്‌
അയലത്തുകാർക്ക്‌ നല്‍കും

പക്ഷേ,
അയലത്തുകാർ
അറുക്കുന്നതില്‍നിന്ന്‌
അയ്യപ്പന്‌ ആരും നല്‍കിയില്ല.

കാരണം
അയ്യപ്പന്‍
കാഫിറാണ്‌!

എല്ലാ കൊല്ലവും
അയ്യപ്പന്റെ ആടിനെ
അറുക്കുന്ന മൊല്ലാക്കാന്റെ
വാക്കാണിത്‌.

അഹമ്മദാജി
മക്കത്തു പോയപ്പോള്‍
കണ്ട നബിയെ
മൊല്ലാക്ക കണ്ടില്ല!

ഇന്നും മൊല്ലാക്ക
മിമ്പറില്‍* നിന്നോതി
അയല്‍വാസി പട്ടിണി
കിടക്കുമ്പോള്‍ വയർനിറച്ചു
ണ്ണുന്നവനും സ്വാദ്‌ കൂട്ടിയുണ്ണു ന്നവനും എന്നില്‍
പെട്ടവനല്ലെന്ന തിരുവചനങ്ങള്‍.
~~~~~~~~~~~~~~~~~~~~~~
*പ്രസംഗ പീഠം
————————————
സുലൈമാന്‍ പെരുമുക്ക്‌

1 അഭിപ്രായങ്ങള്‍:

2016, സെപ്റ്റംബർ 14 10:07 AM ല്‍, Blogger Cv Thankappan പറഞ്ഞു...

വാക്കല്ല നന്മയുള്ള പ്രവൃത്തിയാണ്‌ വേണ്ടത്.
ആശം

 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം