2016, സെപ്റ്റംബർ 6, ചൊവ്വാഴ്ച

മനുഷ്യനെവിടെ?



   മനുഷ്യനെവിടെ?
  <><><><><><><>

മനുഷ്യനെ
തേടിയാണയാള്‍
മലയിറങ്ങി വന്നത്‌

ആദ്യം
അയാള്‍ കണ്ടത്‌
മരുന്നുകടക്കാരനെയാണ്‌

മരുന്നു
മുതലാളിയുടെ ചോദ്യം,
അല്ലാ ഈവഴി മറന്നോ?

അയാള്‍
ഒരു പുഞ്ചിരി നല്‍കി
നേരെ നടന്നു

പിന്നെ
അയാള്‍ കണ്ടത്‌
സതീർത്ഥ്യനായ
ഒരു ഡോക്ട്‌റെയാണ്‌

ഡോക്ട്‌റുടെ
സ്വരത്തിലും
അയാള്‍ കേട്ടത്‌
സ്വാർത്ഥതയാണ്‌.

അയാള്‍ അന്ന്‌
അവസാനം കണ്ടത്‌
ശവപ്പെട്ടിക്കടക്കാരനെയാണ്‌!

ദീനം പിടിച്ചു കിടക്കുന്ന
അച്ഛൻ്റെ ശവപ്പെട്ടിക്ക്
അഡ്വൻസ് ചോദിച്ചപ്പോൾ
സ്വന്തം പേരിലാൾ
പണമടച്ചു
പിന്നെയും നടന്നു!

സ്‌നേഹത്തിന്റെ സ്വരം
അയാള്‍ക്ക്‌ എവിടേയും
വായിക്കാനായില്ല

കാലത്തിൻ്റെ
തല കറങ്ങുന്നുണ്ട്,
അതു കണ്ട് അയാള്‍
പിന്നെയും
മനുഷ്യനെ തേടി നടന്നു!
~~~~~~~~~~~~~~~~~~~
  സുലൈമാന്‍ പെരുമുക്ക്‌

1 അഭിപ്രായങ്ങള്‍:

2016, സെപ്റ്റംബർ 14 10:15 AM ല്‍, Blogger Cv Thankappan പറഞ്ഞു...

ആര്‍ത്തിയല്ലേ എങ്ങും...
ആശംസകള്‍

 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം