2017, മാർച്ച് 20, തിങ്കളാഴ്‌ച

കണ്ടു പഠിക്കണം!

കണ്ടു പഠിക്കണം!
<<<<<<<>>>>>>>>>

മതേതരത്വവും
ജനാധിപത്യവും
മോഹനരാഗത്തിൽ
പാടിക്കൊണ്ട് നൂറ്റാണ്ടിനെ
ചുoബിക്കുന്ന മുത്തശ്ശികളും
മൂരാച്ചികളും ഇന്നും ചില
തുരുത്തിൽ ഒതുങ്ങുന്നു!

മലപ്പുറമൊന്ന്
കുലുങ്ങിയാൽ
*പച്ചപ്പട്ട് ഖബറിനടിയിലൊരു
വിരിപ്പായിടും!

കേരളം
കുലുങ്ങിയാൽ
ചുവന്ന മെത്തയിൽ
ചിതലരിക്കും!!

സ്വാതന്ത്ര്യ ഗാനം
പാടി നടന്നവർ നേരും നന്മയും
കുഴിച്ചു മൂടിയപ്പോഴാണ്
ജനം തിരിച്ചു പോയത് !!!

ഇന്ന്
വിഷപ്പാമ്പുകൾ
പത്തി വിടർത്തിയാടുന്നത്
പേടിയോടെ
ജനം നോക്കി നിൽക്കുന്നു.

താനിരിക്കുന്നിടത്ത്
താനിരുന്നില്ലെങ്കിൽ അവിടെ
താന്തോന്നികളല്ല,
അസുരൻമാരാണ് ഇരിക്കുക
എന്നത് കണ്ടു പഠിക്കണം!!!
----------------------------------------
*പച്ച മനസ്സ് ഉണർന്നത് 1906
** ചുവന്ന ചിന്ത വിരുന്നു വന്നത്
1924 ഓർമ്മയിൽ നിന്ന്
പകർത്തിയതാണ്......
<><><><><><><><><><>
സുലൈമാൻ പെരുമുക്ക്

2017, മാർച്ച് 19, ഞായറാഴ്‌ച

മത സംഘടനകളുടെ കണ്ണീര് ?


മത സംഘടനകളുടെ കണ്ണീര് ?
<<<<<<<<<<<<>>>>>>>>>>>>
മുതലക്കണ്ണീരൊഴുക്കി
കലാപ ഭൂമിയിൽ കറങ്ങുന്ന
മത സംഘടനകളോടും സമൂഹത്തിന്
ചിലതൊക്കെ ചോദിക്കാനുണ്ട്.
അക്ഷരങ്ങളിൽ
ആത്മീയതയുടെ
അതിമധുരം പുരട്ടുമ്പോൾ
മനുഷ്യത്വം എങ്ങനെയാണ്
ചോർന്നു പോയത്?
ശിഷ്യരെ നിങ്ങൾ
തെരുവിലേക്കിറക്കുമ്പോൾ
നെഞ്ചിൽ കൊത്തിവെച്ച
കലഹങ്ങൾ ജനം കണ്ടു ഞെട്ടി!
അവർ
ഏതു കൊടിപിടിച്ച്
രക്തം ചിന്തുമ്പോഴും
ഒരു കൈയിൽ നിങ്ങളുടെ
വിശുദ്ധ കൊടിയുണ്ട്!!!
സ്നേഹ
സൗഹൃദങ്ങൾ
വിഷം പുരട്ടിയാണ്
നിങ്ങൾ പഠിപ്പിച്ചത്.
കലാപ ഭൂമിയിലെ
കണ്ണീരും ചോരയും ഇന്ന്
തിരുവസ്ത്രങ്ങളിൽ തെറിച്ചിരിക്കുന്നു.
വളർത്തു
പുത്രൻമാർ
ദുരിതം വിതയ്ക്കുമ്പോൾ
മത സംഘടനകൾ
ധ്യാനത്തിലാണെന്നും!!!
അതിരുകളില്ലാത്ത
പ്രവാചക ജീവിതത്തിൽ
മുഷ്‌ക്ക് കൊണ്ട് നിങ്ങൾ
മതിൽ തീർത്തതാണ് ശാപം!!
അണികൾ
വേഷംമാറി ആടിയാൻ
മതത്തിന് കൈകഴുകാനാകുമൊ?
അവർ
നിങ്ങൾക്കല്ലെങ്കിൽ
നിങ്ങളുടെ പങ്കുപറ്റുകാർക്കു
വേണ്ടിയാന്ന് താണ്ഡവമാടിയത്!
പിന്നെ
എങ്ങനെ നിങ്ങൾ
ദൈവനാമത്തിൽ
കൈകഴുകി രക്ഷപ്പെടുo?
>>>>>>>>>>><<<<<<<<<<<
സുലൈമാൻ പെരുമുക്ക്